ചെങ്കതിരൊളിയാ കവിളില്‍ പടര്‍ന്നു പോയ്
സിന്ദൂരമുരുകിയാ നെറ്റി ചുവന്നു പോയ്
സിന്ദൂരമുരുകിയാ നെറ്റി ചുവന്നു പോയ്
കണ്ണിണയഴകിനാല്‍ കരിമഷിയണിഞ്ഞുപോയ്
ചുംബന മധുരമാ ചെഞ്ചുണ്ടണിഞ്ഞു പോയ്
ചുംബന മധുരമാ ചെഞ്ചുണ്ടണിഞ്ഞു പോയ്
പഞ്ചബാണന്‍ തന്‍റെ അമ്പിനാല്‍ പെണ്ണിന്‍റെ
നെഞ്ചകം കൊഞ്ചലില്‍ പിഞ്ചിയെന്നോ ?
നെഞ്ചകം കൊഞ്ചലില്‍ പിഞ്ചിയെന്നോ ?
നാഭിയില്‍ നേര്‍ത്തൊരാ ശ്യാമ രോമങ്ങളില്‍
പുളകമായ് പൂവിട്ട പിടയലിന്‍ ഹര്ഷമോ
പുളകമായ് പൂവിട്ട പിടയലിന്‍ ഹര്ഷമോ
മാറിടം പൂത്ത പൂ മൊട്ടിന്‍റെ മണമേറ്റു
പാരിജാതം തെല്ലു പരിഭവിച്ചെന്തിനോ
പാരിജാതം തെല്ലു പരിഭവിച്ചെന്തിനോ
അഴകേഴുമൊരു ചുഴിയിലാണ്ടപോലെ നിന്‍റെ
പൊക്കിള്‍ തടത്തിലായ് മിഴി മയങ്ങി
പൊക്കിള്‍ തടത്തിലായ് മിഴി മയങ്ങി
മകര മഞ്ഞൂട്ടിയ ഇരവിന്‍റെ വിരിമാറില്‍
തണു തോറ്റ തീ പാറി ഉടലുകളുരുമ്മവേ
തണു തോറ്റ തീ പാറി ഉടലുകളുരുമ്മവേ
രതി സാഗരം നീന്തി ലാസ്യതീരത്തിലായ്
സ്വേദബിന്ദുക്കളെ പങ്കിട്ടെടുത്തു നാം
സ്വേദബിന്ദുക്കളെ പങ്കിട്ടെടുത്തു നാം
മാര്‍ച്ചൂടു മേല്ലെയായ് മഞ്ഞേറ്റു വാങ്ങവേ
മിഴിപൂട്ടി മൗനമായി മധുരംമയങ്ങി നാം
തെല്ലോരാ തെന്നലിന്‍ കൈകളില്‍ പുലരി
തൊട്ടുവിളിക്കുന്ന നേരം വരേയ്ക്കും
മിഴിപൂട്ടി മൗനമായി മധുരംമയങ്ങി നാം
തെല്ലോരാ തെന്നലിന്‍ കൈകളില്‍ പുലരി
തൊട്ടുവിളിക്കുന്ന നേരം വരേയ്ക്കും