ആട്ടവിളക്കിന്‍ തിരി മങ്ങി
വാരിച്ചൂടിയ വേഷം തീ വിഴുങ്ങി
വാരിച്ചൂടിയ വേഷം തീ വിഴുങ്ങി
എണ്ണ വറ്റും നേരമിറ്റ കണ്ണീരിനെ
സദസ്സറിഞ്ഞില്ലയെന്‍ കവിളറിഞ്ഞു
സദസ്സറിഞ്ഞില്ലയെന്‍ കവിളറിഞ്ഞു
പാതി വെന്ത മനസിന്‍ നീറ്റലടക്കാന്‍
വന്ന കാറ്റിന് തിരശീല വഴി മുടക്കി
വന്ന കാറ്റിന് തിരശീല വഴി മുടക്കി
ഇരുളുപുണര്‍ന്നു സന്ധ്യ മരിച്ചതും
പുലരി വരിച്ചു ഇരുള് മറഞ്ഞതും
വിധിയാം വേദിയില്‍ ആട്ടത്തിനൊപ്പം മറഞ്ഞു
പുലരി വരിച്ചു ഇരുള് മറഞ്ഞതും
വിധിയാം വേദിയില്‍ ആട്ടത്തിനൊപ്പം മറഞ്ഞു
വേര്‍പ്പിറ്റുപടരുന്ന മുഖമെ ഴുത്തില്‍
നോവിനെ തോല്പിച്ച വന്യ ഭാവം പകര്‍ന്നു
നോവിനെ തോല്പിച്ച വന്യ ഭാവം പകര്‍ന്നു
കണ്ണ് ചോപ്പിച്ചോരാ ചുണ്ടയെ കളിയാക്കി
നെഞ്ചിലെ ചോപ്പെന്‍റെ കണ്ണില്‍ പടര്‍ന്നു
നെഞ്ചിലെ ചോപ്പെന്‍റെ കണ്ണില്‍ പടര്‍ന്നു
വന്യത്തിന്‍ ഒടുവിലോ ദൈന്യതക്കര്‍ത്ഥം
ചില്ലറ തുട്ടുകള്‍ മടി ചേരുവോളം
ചില്ലറ തുട്ടുകള്‍ മടി ചേരുവോളം
ആടിത്തിമിര്‍ത്തോരാ വേഷപ്പകര്‍ച്ചയില്‍
ജീവിതം വേരറ്റ നേരറിഞ്ഞില്ല ഞാന്‍
ജീവിതം വേരറ്റ നേരറിഞ്ഞില്ല ഞാന്‍
കദനം കഥയ്ക്കൊപ്പമിനി എഴുതിപ്പറഞ്ഞിടാം
വിരസമെന്നാകിലും വിധിയെ പഴിക്കുവാന്‍
വിരസമെന്നാകിലും വിധിയെ പഴിക്കുവാന്‍
വരികളില്‍ വഴികളില്ലിനി യെവിടെക്കതെങ്കിലും
വഴിമുടക്കാന്‍ വാഴ്വിലിനി വരികില്ലോരിക്കലും
വഴിമുടക്കാന്‍ വാഴ്വിലിനി വരികില്ലോരിക്കലും
No comments:
Post a Comment