കിഴക്കിന്റെ സൂര്യനെ തെരുവിലേക്കെറിയൂ
ഇരുളിന്‍റെ ഗര്‍ഭം ചുമക്കാന്‍ ,
വറ്റില്ലാ വെള്ളത്തിലുപ്പുനോക്കാന്‍ ,,
കീറപ്പുതപ്പില്‍ തണുപ്പളക്കാന്‍ ,,
കീറപ്പുതപ്പില്‍ തണുപ്പളക്കാന്‍ ,,
മുല ചുരത്താന്‍ മടിച്ചമ്മയ്ക്കു പട്ടിണി-
യിലുയിരു വറ്റും വരെ കൂട്ടിരിക്കാന്‍,
യിലുയിരു വറ്റും വരെ കൂട്ടിരിക്കാന്‍,
മാംസമല്ലാദ്യം മനുഷ്യനാണെന്നീയിരു-
കാൽ മൃഗങ്ങൾക്ക് വേദമൂട്ടാൻ,
കാൽ മൃഗങ്ങൾക്ക് വേദമൂട്ടാൻ,
പിഞ്ചുടല്‍ പോലും നക്കിത്തുടയ്ക്കുമീ കാമ -
കൂമ നേത്രങ്ങളില്‍ നിഴലു വീഴ്‌ത്താന്‍ ,
കൂമ നേത്രങ്ങളില്‍ നിഴലു വീഴ്‌ത്താന്‍ ,
അന്തപ്പുരങ്ങളിലിരുന്നെന്തോ കുരയ്ക്കുന്ന തമ്പുരാട്ടിച്ചികൾ തൻ വാ മുറുക്കാൻ.
നിധിമേലുറങ്ങുന്ന ഗതികെട്ട ജീവന്റെ അരവയറിനോന്നു നിവർന്നു നിൽക്കാൻ
അരമനകളോളമെൻ കുടിലു മേയാനല്ലയീ-
യഗതികൾക്കൊപ്പം പടയ്ക്കിറങ്ങാൻ ..
യഗതികൾക്കൊപ്പം പടയ്ക്കിറങ്ങാൻ ..
കിഴക്കിന്റെ സൂര്യനെ തെരുവിലേക്കെറിയൂ
വാൾമുനത്തുമ്പിലെ ചാപിള്ളകൾക്കായ് ..
വാൾമുനത്തുമ്പിലെ ചാപിള്ളകൾക്കായ് ..
കിഴക്കിന്റെ സൂര്യൻ ചുവപ്പാണ് കൂട്ടരേ
വിപ്ലവത്താൽ രക്ത വർണ്ണാങ്കിതം..
വിപ്ലവത്താൽ രക്ത വർണ്ണാങ്കിതം..
വിപ്ലവം വിജയിക്കട്ടെ ..
No comments:
Post a Comment