Thursday, 30 April 2015

പരിഭവിച്ചു പോയ മഴമേഘം ഇന്നിതാ തിരികെ വന്നു ,
,,പ്രഭ ചൊരിഞ്ഞ സൂര്യനെ നിഴലിലാക്കിയോ അവള്‍ ? ,,,
ആ ആ മിഴി നിറഞ്ഞോ പുണരുന്നു നീയ് മഴയായി എന്നെ ?
നീ തളിര്‍പ്പിച്ച മുന്തിരിവള്ളികള്‍ എന്നോട് ചോദിച്ചു ,,,
എന്തേ നീയോളിക്കുന്നു?????? 
പ്രണയമോ ?
 മോഹമോ?
 ആരാധനയോ? 
അതോ ആരുമറിയാതെ നിനക്ക് കാട്ടിത്തന്ന ചുവപ്പിനോടുള്ള ഭ്രാന്തോ?????
 അറിയില്ലാ ,, 

മനസിന്റെ മരണം

എന്‍റെ കിനാപ്പാടങ്ങള്‍ കൊയ്തു പോയി
ഇനി അവശേഷിക്കുന്നത് ഒരു പിടി നഷ്ടങ്ങള്‍ മാത്രമാണ് 
,,നിന്‍റെ ഉഗ്ര ശാപത്തില്‍ കരിഞ്ഞു പോയ ഒരു നൂറു മോഹങ്ങള്‍ ,
,,ഇനി വിതയ്ക്കനായി ഒരു തരിമ്പു പോലും ബാക്കിയില്ല ,,
,ഇനി ഒരിക്കലും ആ മേഘങ്ങള്‍ എന്നെ നോക്കി ചിരിക്കില്ല ,,
,ഇനി ഒരിക്കലും ആ കാറ്റെന്നെ തഴുകില്ല ,,
ഇനി ഒരിക്കലും ആ കണ്ണില്‍ എനിക്കെന്നെ കാണാനാകില്ല ,,
,അതെ ,,,ഇത് അന്ത്യമാണ് ,,
ഒരു മഴക്കാലം കൊതിച്ചിട്ട് ,
ഒരു വസന്തം കാത്തിരുന്നിട്ടു ,
,ഒന്നും നേടാനാവാത്ത മനസിന്റെ മരണം

നീ എന്‍റെ സ്വപ്നം

നീയാണെന്‍റെ സ്വപ്നം 
ഋതുഭേദങ്ങള്‍ക്ക് നല്കുവാനാകുമോ 
നീ തന്ന നിമിഷത്തിലൊരു നുള്ള് പോലും ]
ഇനിയും നിനക്കായി കാക്കുന്നു ഞാനാ 
പ്രണയം തളിര്‍പ്പിച്ച പൂങ്കാവനം 
ഒരു മാത്ര നീ നിന്‍റെ പാദങ്ങള്‍ കൊണ്ടെന്‍
നിറുകയില്‍ ചുംബിച്ചു മാപ്പെനിക്കേകൂ
തുടിക്കുന്ന ജീവനില്‍ പിടയ്ക്കുന്ന പ്രാണനില്‍
ഇന്നെന്‍റെ ഈണങ്ങള്‍ നിന്‍ നേര്‍ക്ക്‌ നീളും
വഴിമാറിയൊഴുകുന്ന പുഴയിന്നു ഞാനെന്നു
ആദ്യം പറഞ്ഞത് നീ തന്നെയല്ലേ
ഒഴുകിത്തളര്‍ന്നു ഞാന്‍ വന്നു ലയിച്ചത്‌
നിന്‍ മിഴിക്കുള്ളിലെ കടലൊന്നിലല്ലേ
എന്തിനു ബന്ധിച്ചു പീലികള്‍ കൊണ്ടെന്‍
ഹൃദയത്തെ നീനിന്‍ കണ്ണുകള്‍ക്കുള്ളില്‍
നീ തന്ന നൊമ്പരം ലാളിച്ചു ലാളിച്ചു
മൊട്ടിട്ടു പോയതാണിന്നെന്‍റെ സ്വപ്നം
നീയെന്‍റെ സ്വപ്‌നങ്ങള്‍ തിരികെ തരില്ലേ
കാത്തിരിക്കാം ഞാന പൂ മലര്‍തോപ്പില്‍

നിനാക്കായി മാത്രം

എന്നോ വരച്ചിട്ട സങ്കല്പ ചിത്രങ്ങള്‍ 
വര്‍ണ്ണങ്ങളില്ലാതെ ഇന്നും നെഞ്ചില്‍ മായതെ ഉണ്ട് ,
, മൗനം വെടിഞ്ഞെന്നെ മാറോടു ചേര്‍ക്കു ,
,, ചുംബനം കൊണ്ടതില്‍ വര്‍ണങ്ങള്‍ നല്‍കൂ ,,,,ഒരുമിച്ചോരെ തീരങ്ങള്‍ തേടി നമുക്കൊഴുകാം ,
 നുരകളാല്‍ നിനക്ക് നൂപുരം തീര്‍ത്തിടാം
 അലകളാല്‍ നിനക്ക് അരഞ്ഞാണം കെട്ടിടാം ,
വിധിയാം ശിലകളെ പ്രണയത്തിന്‍ തിരകളാല്‍
 തട്ടിത്തകര്‍ത്തിനി ഒരുമിച്ചലിഞ്ഞിടാം ,
,ഒരു മഞ്ഞുകാലത്തില്‍ ദുഃഖങ്ങള്‍ കനലാക്കി 
ഒരേ പുതപ്പിനുള്ളില്‍ കൊക്കുരുമ്മാം ,
,ഒരു നൂറു ജന്മങ്ങള്‍ ഇനിയും പിറക്കാം 
നീയെന്‍ ഇണയായി പിറക്കുമെങ്കില്‍
ക്ഷേത്രത്തിനകത്ത് കൈ
നീട്ടിയാൽ
ദക്ഷിണ . . .
ക്ഷേത്രത്തിന് പുറത്തു കൈ
നീട്ടിയാൽ
ഭിക്ഷാടനം

മഴ ,,,എന്‍ പ്രിയ

ഈ മഴ പെയ്യുന്നതെനിക്ക് വേണ്ടിയാണ് 
മനതാരിലൊരു കോണില്‍ മായാതൊളിപ്പിച്ച 
മൂകരാഗങ്ങള്‍ക്ക് ശ്രുതി ചേര്‍ക്കുമീ മഴ 
മരുവായ് മറഞ്ഞുപോയെന്നു ഞാനോര്‍ത്തോരെന്‍ 
പ്രണയ രാഗങ്ങള്‍ക്ക് താളമാണീ മഴ 
പറയാതെ പോയൊരെന്‍ ഹൃദയ കാവ്യങ്ങള്‍ക്ക്
വാനം കനിഞ്ഞോരു തൂലികയീ മഴ
കരളില്‍ കനം കൊണ്ട കാര്‍നിറമത്രയും
സ്ഫടിക സ്ദൃശമായ് മാറ്റിയിന്നീ മഴ
കരിനീലരൂപികള്‍ക്കറിയില്ല പോലും
ഈ മഴമുത്തിന്റെ പരമമാം സത്യം
ദൂരത്തിരുന്നവള്‍ തേങ്ങുന്നതാണെന്‍റെ
നൊമ്പരം താങ്ങാന്‍ കഴിവില്ലവള്‍ക്ക്
അറിയാതെ നീറുന്നു ഇന്നെന്‍റെ നെഞ്ചം
ഈ മഴക്കുറവിടം ഓര്‍ക്കുന്ന നേരം
എന്‍ രൗദ്രഭാവത്തില്‍ ബലിയായ് പിടഞ്ഞതു
നീ കൂട്ടി വച്ചൊരാ മോഹങ്ങളല്ലേ