ഈ മഴ പെയ്യുന്നതെനിക്ക് വേണ്ടിയാണ്
മനതാരിലൊരു കോണില്‍ മായാതൊളിപ്പിച്ച
മൂകരാഗങ്ങള്‍ക്ക് ശ്രുതി ചേര്‍ക്കുമീ മഴ
മരുവായ് മറഞ്ഞുപോയെന്നു ഞാനോര്‍ത്തോരെന്‍
പ്രണയ രാഗങ്ങള്‍ക്ക് താളമാണീ മഴ
പറയാതെ പോയൊരെന്‍ ഹൃദയ കാവ്യങ്ങള്‍ക്ക്
വാനം കനിഞ്ഞോരു തൂലികയീ മഴ
കരളില്‍ കനം കൊണ്ട കാര്‍നിറമത്രയും
സ്ഫടിക സ്ദൃശമായ് മാറ്റിയിന്നീ മഴ
കരിനീലരൂപികള്‍ക്കറിയില്ല പോലും
ഈ മഴമുത്തിന്റെ പരമമാം സത്യം
ദൂരത്തിരുന്നവള്‍ തേങ്ങുന്നതാണെന്‍റെ
നൊമ്പരം താങ്ങാന്‍ കഴിവില്ലവള്‍ക്ക്
അറിയാതെ നീറുന്നു ഇന്നെന്‍റെ നെഞ്ചം
ഈ മഴക്കുറവിടം ഓര്‍ക്കുന്ന നേരം
എന്‍ രൗദ്രഭാവത്തില്‍ ബലിയായ് പിടഞ്ഞതു
നീ കൂട്ടി വച്ചൊരാ മോഹങ്ങളല്ലേ
മനതാരിലൊരു കോണില്‍ മായാതൊളിപ്പിച്ച
മൂകരാഗങ്ങള്‍ക്ക് ശ്രുതി ചേര്‍ക്കുമീ മഴ
മരുവായ് മറഞ്ഞുപോയെന്നു ഞാനോര്‍ത്തോരെന്‍
പ്രണയ രാഗങ്ങള്‍ക്ക് താളമാണീ മഴ
പറയാതെ പോയൊരെന്‍ ഹൃദയ കാവ്യങ്ങള്‍ക്ക്
വാനം കനിഞ്ഞോരു തൂലികയീ മഴ
കരളില്‍ കനം കൊണ്ട കാര്‍നിറമത്രയും
സ്ഫടിക സ്ദൃശമായ് മാറ്റിയിന്നീ മഴ
കരിനീലരൂപികള്‍ക്കറിയില്ല പോലും
ഈ മഴമുത്തിന്റെ പരമമാം സത്യം
ദൂരത്തിരുന്നവള്‍ തേങ്ങുന്നതാണെന്‍റെ
നൊമ്പരം താങ്ങാന്‍ കഴിവില്ലവള്‍ക്ക്
അറിയാതെ നീറുന്നു ഇന്നെന്‍റെ നെഞ്ചം
ഈ മഴക്കുറവിടം ഓര്‍ക്കുന്ന നേരം
എന്‍ രൗദ്രഭാവത്തില്‍ ബലിയായ് പിടഞ്ഞതു
നീ കൂട്ടി വച്ചൊരാ മോഹങ്ങളല്ലേ
No comments:
Post a Comment