എന്നോ വരച്ചിട്ട സങ്കല്പ ചിത്രങ്ങള്‍
വര്‍ണ്ണങ്ങളില്ലാതെ ഇന്നും നെഞ്ചില്‍ മായതെ ഉണ്ട് ,
, മൗനം വെടിഞ്ഞെന്നെ മാറോടു ചേര്‍ക്കു ,
,, ചുംബനം കൊണ്ടതില്‍ വര്‍ണങ്ങള്‍ നല്‍കൂ ,,,,ഒരുമിച്ചോരെ തീരങ്ങള്‍ തേടി നമുക്കൊഴുകാം ,
നുരകളാല്‍ നിനക്ക് നൂപുരം തീര്‍ത്തിടാം
അലകളാല്‍ നിനക്ക് അരഞ്ഞാണം കെട്ടിടാം ,
വിധിയാം ശിലകളെ പ്രണയത്തിന്‍ തിരകളാല്‍
തട്ടിത്തകര്‍ത്തിനി ഒരുമിച്ചലിഞ്ഞിടാം ,
,ഒരു മഞ്ഞുകാലത്തില്‍ ദുഃഖങ്ങള്‍ കനലാക്കി
ഒരേ പുതപ്പിനുള്ളില്‍ കൊക്കുരുമ്മാം ,
,ഒരു നൂറു ജന്മങ്ങള്‍ ഇനിയും പിറക്കാം
നീയെന്‍ ഇണയായി പിറക്കുമെങ്കില്‍
No comments:
Post a Comment