എന്തിനീ നാട്യമിന്നിനിയുമെന്‍ ഹൃദയമേ
വെറുതേ തുടിക്കുന്നതോരോരോ നൊടിയിലും
വെറുതേ തുടിക്കുന്നതോരോരോ നൊടിയിലും
ആണ്ടു പോയാഴത്തിലിരുളിന്‍റെ കൈകളില്‍ പണയപ്പെടുത്തിയെന്നറിവതോ വൈകി
ഇനിയാ മടിത്തട്ടിലാണെന്‍റെ ജീവനം
മരണമെന്‍ കൈകളെ തൊട്ടുനോക്കും വരെ
മരണമെന്‍ കൈകളെ തൊട്ടുനോക്കും വരെ
പിഴകളെ പഴികളായ് കടമടച്ചെങ്കിലും
പലിശക്കണക്കെന്‍റെ പേരിനൊപ്പം ചേര്‍ന്നു
പലിശക്കണക്കെന്‍റെ പേരിനൊപ്പം ചേര്‍ന്നു
പലതിലും പതിവിലും വൈരുദ്ധ്യമേറെയായ്
പലരതില്‍ പലവിധം പൊയ്കള്‍ മെനഞ്ഞു
പലരതില്‍ പലവിധം പൊയ്കള്‍ മെനഞ്ഞു
നേര്‍വഴികളേറെപ്പറഞ്ഞവര്‍ പിന്നെയും
നേരിന്‍റെ കൂടെയെന്‍ നേരിനെ ഒറ്റി
നേരിന്‍റെ കൂടെയെന്‍ നേരിനെ ഒറ്റി
സിരകളില്‍ പാഞ്ഞൊരാ കാളകൂടത്തിനെ
കുത്തിവെച്ചോരിന്നു കൂട്ടത്തില്‍ മാന്യര്‍
കുത്തിവെച്ചോരിന്നു കൂട്ടത്തില്‍ മാന്യര്‍
അതിലിറ്റ അറിവിനെ തൊട്ടറിഞ്ഞപ്പോഴോ
പാപങ്ങളല്ലെന്‍റെ നഷ്ടങ്ങളേറെ യായ്
പാപങ്ങളല്ലെന്‍റെ നഷ്ടങ്ങളേറെ യായ്
ജീവല്‍ തുടിപ്പിനെ ചോരത്തിളപ്പിനാല്‍
തട്ടി മായ്ച്ചേറെ ഞാനറിവീല്ലെനിക്കെത്ര
തട്ടി മായ്ച്ചേറെ ഞാനറിവീല്ലെനിക്കെത്ര
ഒടുവിലാ വഴിയില്‍ തെളിഞ്ഞൊരാ സ്നേഹത്തെ
കഴുവേറ്റി ഒരുമുഴം കാമക്കയറിനാല്‍
കഴുവേറ്റി ഒരുമുഴം കാമക്കയറിനാല്‍
കണ്ടതില്ലന്നു ഞാന്‍ വെളുപ്പും കൊഴുപ്പു -
മല്ലാതൊറ്റ നന്മയും കണ്ണിരുട്ടായതില്‍
മല്ലാതൊറ്റ നന്മയും കണ്ണിരുട്ടായതില്‍
ഏറെ ദൂരം പോയതെങ്കിലും മിഥ്യയിന്നൊരു
വിരല്‍ പ്പാടിലാ സ്പന്ദനം സ്പര്‍ശമായ്
വിരല്‍ പ്പാടിലാ സ്പന്ദനം സ്പര്‍ശമായ്
ഇന്നെന്‍റെ ഇരുളിലൊരു കണ്ണേറു കോലമാ -
ണെങ്കിലും നിഴലേ നീയിന്നുമെന്‍ പാതി
ണെങ്കിലും നിഴലേ നീയിന്നുമെന്‍ പാതി
നീ വിട്ടു പോകുന്ന നേരത്തതുണ്മ ,,ഞാനും
പിരിഞ്ഞീടുമന്നോരീ ജനനിക്കു നോവാതെ ,,
പിരിഞ്ഞീടുമന്നോരീ ജനനിക്കു നോവാതെ ,,
നേരു കണ്ടെത്തുവാന്‍ കണ്ണീരു ചിന്തവേ
നാള്‍ വഴികളിലീ കണക്കെവിടെ ഒടുക്കും ഞാന്‍
നാള്‍ വഴികളിലീ കണക്കെവിടെ ഒടുക്കും ഞാന്‍