എന്‍റെ പാദങ്ങള്‍ നഗ്നമായിരുന്നു
നീയെന്‍റെ കാലില്‍ തറച്ച മുള്ളും
നിനക്ക് വിഷമുണ്ടായിരുന്നു
അതെനിക്ക് ലഹരിയും
ആ മുറിവായില്‍ ചോര വറ്റിയിരുന്നില്ല
ഇന്നലെ വരെ കുത്തി നോവിക്കുന്നുണ്ടായിരുന്നു
നീയെന്‍റെ കാലില്‍ തറച്ച മുള്ളും
നിനക്ക് വിഷമുണ്ടായിരുന്നു
അതെനിക്ക് ലഹരിയും
ആ മുറിവായില്‍ ചോര വറ്റിയിരുന്നില്ല
ഇന്നലെ വരെ കുത്തി നോവിക്കുന്നുണ്ടായിരുന്നു
നീയൊരു പുഴയായിരുന്നു
ഞാന്‍ നിന്‍റെ തീരത്തെ മരവും
നിന്‍റെ ആലിംഗനങ്ങളില്‍എന്‍റെ വേരറ്റു
മണ്ണൊലിച്ചു പോയ നേരറിഞ്ഞു ഞാന്‍
നിന്‍റെ മാറില്‍ കടപുഴകി വീണു ,,,പക്ഷെ
നീ വഴി മാറി ഒഴുകിയിരുന്നു ,,
ഞാന്‍ നിന്‍റെ തീരത്തെ മരവും
നിന്‍റെ ആലിംഗനങ്ങളില്‍എന്‍റെ വേരറ്റു
മണ്ണൊലിച്ചു പോയ നേരറിഞ്ഞു ഞാന്‍
നിന്‍റെ മാറില്‍ കടപുഴകി വീണു ,,,പക്ഷെ
നീ വഴി മാറി ഒഴുകിയിരുന്നു ,,
മഞ്ഞായിരുന്നു നീ ,,എന്‍റെ കണ്ണ് മൂടിയ മഞ്ഞ്
പുലരിക്കിനാക്കളെ ഉണ്മയെന്നോര്‍ത്തു ഞാനാ
കോടമഞ്ഞില്‍ വഴിപോലും നോക്കാതെ ചുവടുവച്ചു
കണ്ണു തുറന്നപ്പോള്‍ മുന്നിലഗാധമാം കൊക്ക
താഴെ കടലിരമ്പം എന്നെ മാടി വിളിക്കുന്നു ,
ആ തിരകള്‍ എന്നെ കോരിയെടുക്കാന്‍ വെമ്പുന്നോ ?
ആ കടലാഴത്തില്‍ എനിക്കു താരാട്ടുണ്ടോ |?
പുലരിക്കിനാക്കളെ ഉണ്മയെന്നോര്‍ത്തു ഞാനാ
കോടമഞ്ഞില്‍ വഴിപോലും നോക്കാതെ ചുവടുവച്ചു
കണ്ണു തുറന്നപ്പോള്‍ മുന്നിലഗാധമാം കൊക്ക
താഴെ കടലിരമ്പം എന്നെ മാടി വിളിക്കുന്നു ,
ആ തിരകള്‍ എന്നെ കോരിയെടുക്കാന്‍ വെമ്പുന്നോ ?
ആ കടലാഴത്തില്‍ എനിക്കു താരാട്ടുണ്ടോ |?
കൊതിയോടു മുന്നോട്ടു കുതിച്ചു ഞാന്‍ ,,
പക്ഷെ എന്‍റെ കാലുകളെ ബന്ധിച്ചിരിക്കുന്നു
ദൂരെയെവിടെയോ ഒരശരീരി മുഴങ്ങുന്നു
അരുത് ,,,,അരുത്,,,
ആ തിരക്കൈകള്‍ നിന്‍റെ അച്ഛന്‍റെയല്ല
ആ ആഴങ്ങളില്‍ നിന്‍റെ അമ്മയുടെ താരാട്ടില്ല ,,
വ്യര്‍ഥമായ മോഹങ്ങളുടെ കടലാസില്‍
നോവുണര്‍ത്തുന്ന ഓര്‍മകളെ പോതിയൂ
ആ കടലിലതു വലിച്ചെറിയൂ ,,
കാലമാണാ കടല്‍ ,,,അതിലതു മുങ്ങട്ടെ ,,
പക്ഷെ എന്‍റെ കാലുകളെ ബന്ധിച്ചിരിക്കുന്നു
ദൂരെയെവിടെയോ ഒരശരീരി മുഴങ്ങുന്നു
അരുത് ,,,,അരുത്,,,
ആ തിരക്കൈകള്‍ നിന്‍റെ അച്ഛന്‍റെയല്ല
ആ ആഴങ്ങളില്‍ നിന്‍റെ അമ്മയുടെ താരാട്ടില്ല ,,
വ്യര്‍ഥമായ മോഹങ്ങളുടെ കടലാസില്‍
നോവുണര്‍ത്തുന്ന ഓര്‍മകളെ പോതിയൂ
ആ കടലിലതു വലിച്ചെറിയൂ ,,
കാലമാണാ കടല്‍ ,,,അതിലതു മുങ്ങട്ടെ ,,
ഇനിയും ഋതുക്കള്‍ മാറി വരും ,,,,,വസന്തം വരും
അതിലൊരു പൂവ് നിനക്കായി വിരിയും ,,,
നിനക്കായി മാത്രം ,,
അതിലൊരു പൂവ് നിനക്കായി വിരിയും ,,,
നിനക്കായി മാത്രം ,,
No comments:
Post a Comment