കണ്ണിടയും കരളലിയും ,,
ഇരുമനവും ഇഴകലരും.
ഇരുമനവും ഇഴകലരും.
പുതുലഹരി സിരകളിലായ് ,
നുരചിതറും പ്രണയമതില്‍ .
നുരചിതറും പ്രണയമതില്‍ .
ഉടലുകള്‍ ചേര്‍ന്നുലയുവതില്‍
അടി പതറും പലപൊരുളും
അടി പതറും പലപൊരുളും
ഇണകളിലാ തീയണയും ഇരു-
ദിശയായ് വഴിപിരിയും
ദിശയായ് വഴിപിരിയും
ഒടുവിലതാ തെളിയുവതോ
മിഴിനീരിന്‍ തെളിയുറവ ,,
മിഴിനീരിന്‍ തെളിയുറവ ,,
ഉറവ വരും മിഴിയൊരുനാള്‍
അടയുവതോ മരണമതില്‍
അടയുവതോ മരണമതില്‍
മൂഡസ്വര്‍ഗത്തിലെ മുത്താണതെന്നുണ്മ-
യറിയാതെ മത്തരായ്പുതുരക്തമെന്തിനോ ?
യറിയാതെ മത്തരായ്പുതുരക്തമെന്തിനോ ?
കാലഗതിയെന്നോ ഈ അഗതിയായുള്ളോനു ,,
ആകെപ്പഠിപ്പിച്ച നേരിവിടെയെഴുതിടാം ,,
ആകെപ്പഠിപ്പിച്ച നേരിവിടെയെഴുതിടാം ,,
പ്രണയം കുഴിച്ചിട്ട കല്ലറയ്ക്കിന്നും
വിളിപ്പേര് വിരഹമത് മാറാതെ നിന്നു
വിളിപ്പേര് വിരഹമത് മാറാതെ നിന്നു
കാമത്തിനേറ്റവും മാന്യമാം ഭാവമായ്
പ്രണയം കൊലക്കത്തി കാത്തുനില്‍ക്കുന്നു ,
പ്രണയം കൊലക്കത്തി കാത്തുനില്‍ക്കുന്നു ,
No comments:
Post a Comment