ഒരു രാജാവും ചെങ്കോലും കിരീടവുമായി
പട്ടടയില്‍ ഒടുങ്ങിയിട്ടില്ല ,,,,,,ആശയം നഷ്ടപ്പെട്ട അന്ധതയാണ് നിന്‍റെ മനസിനെ മൂടിയിരിക്കുന്നത് ,,,,,,
കണ്ണ് തുറന്നു നോക്കൂ ,,
പട്ടടയില്‍ ഒടുങ്ങിയിട്ടില്ല ,,,,,,ആശയം നഷ്ടപ്പെട്ട അന്ധതയാണ് നിന്‍റെ മനസിനെ മൂടിയിരിക്കുന്നത് ,,,,,,
കണ്ണ് തുറന്നു നോക്കൂ ,,
ഈ തെരുവിലേക്ക് ,,
കുപ്പത്തൊട്ടിയില്‍ പിറന്നുവീണ ജന്മങ്ങളുണ്ടവിടെ നൈമിഷിക സുഖത്തിന്‍റെ ബലി മൃഗങ്ങള്‍ ,,,
എന്തിനു അനാഥനായി പിറന്നു എന്നറിയാത്തവന്‍റെ കണ്ണീരിനോളം വരില്ല നിന്‍റെ ആജന്മ ദുഃഖങ്ങള്‍
എന്തിനു അനാഥനായി പിറന്നു എന്നറിയാത്തവന്‍റെ കണ്ണീരിനോളം വരില്ല നിന്‍റെ ആജന്മ ദുഃഖങ്ങള്‍
ഒരു വറ്റിനായി കരയുന്ന ബാല്യങ്ങളുണ്ടവിടെ ,,,
നീ പാത്രത്തില്‍ ബാക്കി വച്ച ചോറിന്‍റെ വില
അവര്‍ക്കറിയാം ,,,,
നീ പാത്രത്തില്‍ ബാക്കി വച്ച ചോറിന്‍റെ വില
അവര്‍ക്കറിയാം ,,,,
തെരുവു നായ്ക്കള്‍ കടിച്ചുകീറുമെന്നു ഭയന്നു ഉറങ്ങതിരിക്കുന്ന കുരുന്നു മാലാഖമാരുണ്ടവിടെ,,
മാനത്തിനായി ഇരുളിനെ ഭയക്കുന്ന
പിഞ്ചു കണ്ണുകള്‍ക്കറിയാം ,,
നീ ഇറങ്ങിപ്പോയ വീടിന്‍റെ വില
മാനത്തിനായി ഇരുളിനെ ഭയക്കുന്ന
പിഞ്ചു കണ്ണുകള്‍ക്കറിയാം ,,
നീ ഇറങ്ങിപ്പോയ വീടിന്‍റെ വില
കടത്തിണ്ണയില്‍ തണുത്തു വിറച്ചു കിടക്കുന്ന വാര്‍ദ്ധക്യങ്ങളുണ്ടവിടെ ,,,,,,,,
നീ വലിച്ചെറിഞ്ഞു കളഞ്ഞ സ്നേഹത്തിന്‍റെ വില
അവര്‍ക്കറിയാം ,,
നീ വലിച്ചെറിഞ്ഞു കളഞ്ഞ സ്നേഹത്തിന്‍റെ വില
അവര്‍ക്കറിയാം ,,
എത്ര നോട്ടുകെട്ടുകള്‍ നീ കീശയില്‍ വച്ചാലും നിന്‍റെ അച്ഛന്‍റെ വിയര്‍പ്പും വാത്സല്യവും നിറഞ്ഞ മുഷിഞ്ഞ പത്തുരൂപ നോട്ടിന്‍റെ ഗന്ധം നിന്നെ വിട്ടു പോകില്ല
ആ നോട്ടിനു നിന്നോടൊപ്പം വിലയുണ്ട്
ആ നോട്ടിനു നിന്നോടൊപ്പം വിലയുണ്ട്
കണ്ണുനീരടക്കി മടിക്കുത്തഴിച്ച പെണ്ണിന്‍റെ കൊലുസിന്‍റെ
കിലുക്കമല്ല നീ കേട്ടത് ,,,,,,അവളുടെ സാരിത്തുമ്പില്‍ കെട്ടിയിട്ട ചില്ലറത്തുട്ടുകളുടെ കരച്ചില്‍ ,,,,അവളുടെ മകളുടെ കാലൊച്ച നീ കേള്‍ക്കാതിരിക്കാന്‍ ,,
കിലുക്കമല്ല നീ കേട്ടത് ,,,,,,അവളുടെ സാരിത്തുമ്പില്‍ കെട്ടിയിട്ട ചില്ലറത്തുട്ടുകളുടെ കരച്ചില്‍ ,,,,അവളുടെ മകളുടെ കാലൊച്ച നീ കേള്‍ക്കാതിരിക്കാന്‍ ,,
നിന്‍റെ ദാഹമല്ലേ മനുഷ്യാ അവളുടെ വിശപ്പിനു വഴി ,,,,
അവരുടെ കീറിയ കുപ്പായത്തില്‍ പുരണ്ടത് അഴുക്കല്ല ,,,
നിന്‍റെ കണ്ണിലെ കറുപ്പാണ് ,,,,കാലങ്ങളായി നിന്‍റെ മനസിനെ മൂടി വച്ചിരിക്കുന്ന ഞാന്‍ എന്ന ഭാവത്തിന്‍റെ കറുത്ത ചായം ,,,
നിന്‍റെ കണ്ണിലെ കറുപ്പാണ് ,,,,കാലങ്ങളായി നിന്‍റെ മനസിനെ മൂടി വച്ചിരിക്കുന്ന ഞാന്‍ എന്ന ഭാവത്തിന്‍റെ കറുത്ത ചായം ,,,
ഏവരും മനുഷ്യര്‍ മാത്രമെന്ന തിരിച്ചറിവിന്‍റെ തീര്‍ഥത്തില്‍ ആ കറുപ്പ് കഴുകിക്കളയൂ ,,,
,ജാതിയും മതവും വര്‍ണ്ണവും ഇല്ലാത്ത മജ്ജയും മാംസവുംചോരയും മാത്രമുള്ള മനുഷ്യനാകൂ ,,,,,
,ജാതിയും മതവും വര്‍ണ്ണവും ഇല്ലാത്ത മജ്ജയും മാംസവുംചോരയും മാത്രമുള്ള മനുഷ്യനാകൂ ,,,,,
ദൈവങ്ങള്‍ക്ക് കാണിക്കയിടാതെ വിശക്കുന്ന ഒരുവന് ഒരുനേരം ആഹാരം നല്‍കൂ ,,നിന്‍റെ മനസാക്ഷിക്ക് മുന്നില്‍ നീ ദൈവമാകും ,,,,
നന്മയുടെ ഒരായിരം പുതു പുലരികള്‍ നീളെ പിറക്കട്ടെ ഭൂമിയില്‍
നന്മയുടെ ഒരായിരം പുതു പുലരികള്‍ നീളെ പിറക്കട്ടെ ഭൂമിയില്‍
No comments:
Post a Comment