,,,പ്രതീക്ഷയുടെ പാനപാത്രമിതാ,
പരാജിതന്‍റെ വഴിയമ്പലങ്ങളില്‍,,
നിറഞ്ഞുതൂവുന്നതോ നിന്‍നിണം,,
പഥികാ നിന്‍റെപ്രയാണത്തിലെവിടെയും
കല്‍ചീളുകള്‍ തട്ടിമുറിവേറ്റപാദം
കണ്ണീരിന്‍ഉപ്പുപറ്റിനീറുന്നുവോ?
കല്‍ചീളുകള്‍ തട്ടിമുറിവേറ്റപാദം
കണ്ണീരിന്‍ഉപ്പുപറ്റിനീറുന്നുവോ?
നീഎയ്തുവിട്ടഅമ്പുനിന്‍റെ മാറില്‍
കുത്തി മുറിവില്ലാതെ ചോരപൊടിച്ചോ
കുത്തി മുറിവില്ലാതെ ചോരപൊടിച്ചോ
പാടിപ്പഴകിയപാട്ടിനുവെള്ളിവീഴുന്നുവോ
പാടിക്കേല്‍ക്കുന്ന പാട്ടിനുമധുരമെറുന്നുവോ
പാടിക്കേല്‍ക്കുന്ന പാട്ടിനുമധുരമെറുന്നുവോ
ചുറ്റിവരിഞ്ഞമുന്തിരിവള്ളികള്‍
ഇത്തിള്‍ക്കണ്ണികളെപ്പോലെതോന്നുന്നുവോ
ഇത്തിള്‍ക്കണ്ണികളെപ്പോലെതോന്നുന്നുവോ
പിന്തിരിഞ്ഞുനോക്കുമ്പോള്‍ വെളിച്ചവും
മുന്നോട്ടുനോക്കുമ്പോള്‍ശൂന്യതയുമോ?
മുന്നോട്ടുനോക്കുമ്പോള്‍ശൂന്യതയുമോ?
പ്രതീക്ഷയുടെപാനപാത്രമിതാ,,
ഇത്പരാജിതന്‍റെ വഴിയമ്പലം
No comments:
Post a Comment