Sunday, 29 November 2015

പരാജിതന്റെ വഴിയമ്പലം


,,,
പ്രതീക്ഷയുടെ പാനപാത്രമിതാ,
പരാജിതന്‍റെ വഴിയമ്പലങ്ങളില്‍,,
നിറഞ്ഞുതൂവുന്നതോ നിന്‍നിണം,,
പഥികാ നിന്‍റെപ്രയാണത്തിലെവിടെയും
കല്‍ചീളുകള്‍ തട്ടിമുറിവേറ്റപാദം
കണ്ണീരിന്‍ഉപ്പുപറ്റിനീറുന്നുവോ?
നീഎയ്തുവിട്ടഅമ്പുനിന്‍റെ മാറില്‍
കുത്തി മുറിവില്ലാതെ ചോരപൊടിച്ചോ
പാടിപ്പഴകിയപാട്ടിനുവെള്ളിവീഴുന്നുവോ
പാടിക്കേല്‍ക്കുന്ന പാട്ടിനുമധുരമെറുന്നുവോ
ചുറ്റിവരിഞ്ഞമുന്തിരിവള്ളികള്‍
ഇത്തിള്‍ക്കണ്ണികളെപ്പോലെതോന്നുന്നുവോ
പിന്തിരിഞ്ഞുനോക്കുമ്പോള്‍ വെളിച്ചവും
മുന്നോട്ടുനോക്കുമ്പോള്‍ശൂന്യതയുമോ?
പ്രതീക്ഷയുടെപാനപാത്രമിതാ,,
ഇത്പരാജിതന്‍റെ വഴിയമ്പലം

ഭ്രാന്തന്‍

ഭ്രാന്തനാണ്ഞാന്‍,,,
കാലമടര്‍ത്തിമാറ്റിയചങ്ങലയുടെ വ്രണങ്ങള്‍
ചോരവറ്റിയമുറിപ്പാടുകളില്‍ പിടിച്ചതുരുമ്പ്,,,
എന്‍റെചങ്ങലയ്ക്ക് വര്‍ഷങ്ങള്‍കണ്ണികള്‍കൂട്ടിയിരുന്നു,,,
നിനക്കറിയില്ലേ,,,,,,,
അഴിച്ചു മാറ്റിയപ്പോള്‍നീയെന്തിനു കൈവിറച്ചു,,
ഒരു കാലിലിന്നും ചങ്ങലബാക്കി,,,
തെരുവുകള്‍ക്കുള്ള അരഞ്ഞാണമോ?
നഗരവീധികള്‍ക്കുള്ളകൊലുസോ?
അതോ
നിന്‍റെ ഓര്‍മ്മകള്‍ക്കൊരു വിലങ്ങു കരുതലായിതന്നതോ??
,,,

വര്‍ണ്ണങ്ങള്‍

വരച്ചിട്ടചിത്രങ്ങളിലെ വര്‍ണ്ണങ്ങള്‍,,,
തീനാമ്പുകള്‍ക്കു ഇനിയേതുനിറം?
എരിച്ചുകളയുന്നതിനുനിറമാണോ ,,,
ഭ്രാന്തല്ലേ?
ഓര്‍മ്മകള്‍ക്ക്കറുപ്പ്നല്‍കാം,,
ഇരുളില്‍ഒളിപ്പിക്കാം,,
പക്ഷെ വെളിച്ചം??????
പച്ചയുടെ മേലാടയില്‍ ഒരിക്കല്‍
മഞ്ഞകലരും,,,,,ഒടുവില്‍ തവിട്ടു നിറവും,,,
വീണ്ടുമതില്‍ കറുപ്പല്ലേ,,,
നീലാകാശമെവിടെഒളിപ്പിക്കും?
വെള്ളിമേഘപ്പുടവ അഴിച്ചു കളയണ്ടെ?
പക്ഷെ ഈ ചുവപ്പ്,,,,,
അതിനെ നെഞ്ചില്‍അല്ലാതെഎവിടെ ഒളിപ്പിക്കും,,,
എവിടെയും പൊടിയുന്നത് ചുവപ്പല്ലേ,,,
അതില്‍ കുറിക്കുനതെന്തോ,,,,,,
അതാണ്‌ ഞാന്‍ ,,,,,,,,,

തനിയെ

ചിന്തകളുടെതേരില്‍,,
എനിക്ക് രണ്ടു വെള്ളക്കുതിരകളെ പൂട്ടണം,,,

ഇരുളിന്‍റെമാറില്‍ ഒരുവിണ്മീന്‍പോലെ പായണം,,
നക്ഷത്രങ്ങളെഅടര്‍ത്തിതാഴെക്കെറിയണം,,

പുലരിയില്ലാത്തലോകത്തെരാജാവായി, വാഴണം
വെളുത്ത കുതിരകളെ എനിക്ക്ബലികൊടുക്കണം,,,


,ഒരുകുതിരക്ക് സൗഹൃദംഎന്നും
ഒരുകുതിരയ്ക്ക് പ്രണയംഎന്നും പേര് ,,


ഇരുളിന്‍റെരാജാവിന്‍റെ കൊട്ടാരംഎനിക്ക്,,
അവിടെഞാന്‍തനിച്ചാണ്,,,,

ദയാവധം

എവിടെയാണ്നമ്മള്‍കണ്ടുമുട്ടിയത്‌,,,,
ഓര്‍മ്മയുണ്ടോ നിനക്ക്?
അന്ന്മഴയുണ്ടായിരുന്നില്ല,,,,പതിവുപോലെ ഒരുസന്ധ്യ,,,
നിനക്ക്സംശയമായിരുന്നു,,,
ഒരുപുഴയുടെപേരിനെപറ്റി,,,,,
,അത്ചോദിച്ചാണ്നീആദ്യം എനിക്കരികില്‍ വരുന്നത്,,,,
നമ്മള്‍തമ്മില്‍അറിയുമായിരുന്നില്ല,,
മുഖപുസ്തകത്തില്‍നമ്മള്‍ കണ്ടിരുന്നു,,പലവട്ടം,,
വാദങ്ങളും പ്രതിവാദങ്ങളും നടന്നിരുന്നു,,
ഒടുവില്‍,,,,,ഒരു പുഴയുടെ പേരിനര്‍ത്ഥം തിരഞ്ഞുനീ വന്നു,,
പേരിനുള്ളില്‍ ഞാന്‍ഒളിച്ചുവച്ച പലതും നീ ചികഞ്ഞെടുത്തു,,
നിനക്കറിയാമായിരുന്നുഅപ്പോഴേക്കും,,,,ഞാന്‍ ആരെന്നുംഎന്തെന്നും,,,,
പിന്നെയുംനമ്മള്‍ കഥകള്‍ പറഞ്ഞിരുന്നു,,,,ഓരോ കാലങ്ങളുടെ,,,,പലകവിതകളുടെ,,,,പല എഴുത്തുകാരുടെ,,,,,
പല പുസ്തകങ്ങളുടെ,,,,,പലജീവിതങ്ങളുടെ,,,,,അങ്ങനെ പലതും,,
അന്നോരിക്കല്‍ പോലും ഞാന്‍ തിരഞ്ഞില്ല നിന്നെ,,
നീ ആരാണെന്ന്,,എന്താണെന്ന്,,എവിടെയാണെന്ന്,,
ഒടുവില്‍,,,ഒരു രാവിന്‍റെ തിരശീല നീക്കി നീര്‍ത്ത നിലാവുവിരുന്നുവന്നു,,,നിന്‍റെകണ്ണുകളില്‍,,,,
അന്നൊരുകോടിതാരകങ്ങള്‍പൂത്തിരുന്നു,,,നിന്‍റെകണ്‍ പീലികള്‍
ഇടയ്ക്കിടെനിലാവിനെ കുസൃതിയായി നാണത്തിന്‍ ഇരുളില്‍ആഴ്ത്തിയിരുന്നു,,,,
ചുണ്ടുകള്‍ക്ക്പറയാന്‍ മടിച്ചെന്തോ ഒളിപ്പിക്കാനുണ്ടായിരുന്നു,,,
താടിത്തുമ്പില്‍ ഇറ്റ വേര്‍പ്പുതുള്ളി നിന്‍റെ നെഞ്ചിടിപ്പിന്‍റെ താളത്തില്‍കിതയ്ക്കുന്നുണ്ടായിരുന്നു,,,
വിരലുകളില്‍ പൂണ്ട വിറ നിന്‍റെവാക്കുകള്‍ക്കുമേല്‍
ദൃശ്യമായിരുന്നു,,,,
ഒടുവില്‍നീകളിയായിഎഴുതിവച്ചു,,,,,
നിന്നെഞാന്‍സ്നേഹിക്കുന്നുവെന്ന്,,,,
നക്ഷത്രപ്പൂക്കള്‍ക്കുനാണംവന്നപോലെ അവര്‍കണ്ണുകള്‍പൂട്ടി,,
നെഞ്ചില്‍പിടച്ച വിങ്ങലിനെ തളച്ചു ഞാനും,,,,,,
ഉള്ളില്‍ വീശിയകാറ്റിനെ അഴിച്ചുവിട്ടുനീയും,,,,,,
നമ്മള്‍അറിയാതെ മൗനം കൊണ്ടുനിദ്രയ്ക്കുകടംപറഞ്ഞു,,,,,,
ഋതുക്കള്‍മാറിയിരുന്നു,,,,പിന്നീട്.....പലവട്ടം,,,,
ഒരു വേനലിലും വാടാത്ത,,ഒരുശിശിരവുംകൊഴിക്കാത്തവസന്തം
നമുക്ക് സ്വന്തമായിരുന്നു,,,
എന്‍റെ ചില്ലയിലെപൂക്കള്‍നീയായിരുന്നു,,,,
ആപൂക്കളുടെഇതളുകള്‍ എന്‍റെമിഴികളും,,,,
പുലരികള്‍ നാം ഒരുമിച്ചുപങ്കിട്ടു,,,,നിദ്രകള്‍ക്ക്ഒരുമിച്ചു
വീണ്ടും വീണ്ടുംകടംപറഞ്ഞു,,,,,
പിരിയുമോ എന്ന്ചോദിച്ചചോദ്യത്തിന് പൊടിഞ്ഞ
അശ്രുകണങ്ങള്‍ക്ക് കടല്‍സാക്ഷിയായിരുന്നു,,,
നിന്‍റെവിരലുകള്‍ക്ക് കരുത്തില്ലാഞ്ഞിട്ടോ നീ ചുണ്ടുകള്‍
കൊണ്ടെന്‍റെ കണ്ണീരൊപ്പി?,,
ഏറെവൈകുന്നനേരത്ത്കമ്മ്യുണിസ്റ്റ്പച്ചകള്‍ക്കിടയില്‍ വച്ചുഞാന്‍പകര്‍ന്നുതന്നചോപ്പ്നീ നിന്‍റെ നെഞ്ചില്‍ ഏറ്റിയതല്ലേ?
,,,,,,,,,,,,,,,,,,,,,,,,,,,,
അകലങ്ങളിലുംനമുക്ക്പിന്നെദൂരങ്ങളില്ലായിരുന്നു,,,
ഒരു ശ്വാസത്തിന്‍റെ അകലത്തില്‍ നമ്മളില്ലായിരുന്നോ?
സ്വന്തംഎന്ന വാക്കില്‍ നമ്മള്‍ഒന്നല്ലായിരുന്നോ?
...................................
പിന്നെഏതുവേനലിന്‍കഥപറഞ്ഞുനീ നമ്മുടെ വസന്തത്തെ കൊഴിക്കാന്‍ വഴി വച്ചു?,,ഊഷരമായഹൃദയഭൂമിയെ എനിക്ക്ദാനംതന്നുനീഏതുമരുപ്പച്ചതേടി അകന്നുപോയി?
പെയ്യാമാഴക്കാലംകൊതിച്ചുകാത്തിരുന്നഇരുവര്‍ക്കുമിടയില്‍ഒരുകണ്ണീരിന്‍തുലാവര്‍ഷം എനിക്കു മാത്രം നല്‍കിനീ ഏതു കുടക്കീഴില്‍ മറഞ്ഞു,,,,,,,
,,,,
കാല്‍പ്പാടുകള്‍തിരഞ്ഞുവന്നഎനിക്കുനീ തന്ന സമ്മാനത്തിന്‍റെ പേരായി ഒരു വാക്കെനിക്കു പറഞ്ഞുതരൂ,,,
,,,,,,,,,,,തനിച്ചായിഎന്നുകരുതാന്‍ഞാന്‍ഒരുങ്ങിയാലും നിന്‍റെ ഓര്‍മ്മകള്‍ അതിന്അനുവദിക്കുന്നില്ല,,

Friday, 27 November 2015

എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ക്കിന്നു നിന്‍റെ 
ഓര്‍മ്മകള്‍ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു ,,,
പിടിച്ചു വാങ്ങുകയാണ് ,,,പലതും ,,,
പിരിയാന്‍ കഴിയാത്തത് കൊണ്ട് മാത്രം ,,

ഇലഞ്ഞിപ്പൂവ്

നിലാവിന്‍റെ മാറില്‍ ചിരിച്ചു നില്‍ക്കുന്ന 
താരകങ്ങളേ ,,,,,
നാളെ നിങ്ങള്‍ക്കൊരു ചെന്താരകം കൂട്ടുവരും ,,
അവന്‍റെ മാറിലൊരു മുറിവുണ്ട് ,,
അതില്‍ നിന്നിറ്റു വീഴുന്ന ചോരത്തുള്ളികള്‍ക്ക് 
കണ്ണീരിന്‍റെ ഉപ്പും ചൂടുമുണ്ടാകും ..
ഭൂമിലെല്ലാ പൂക്കളും അതു വീണു വാടിയാലും
ഒരു പൂവ് മാത്രം വാടാതെ നില്‍ക്കും ,,,
ഒരേ ഒരു പൂവ് ,,,,
ആ പൂവെന്‍റെ ഹൃദയത്തില്‍ പൂത്തതാണ് 

Saturday, 7 November 2015

ഉന്മാദം

ഉടലെരിഞ്ഞുരുകുന്നഉന്മാദം,,,,,,,
പുതിയആകാശം,, മേഘങ്ങള്‍
പുകച്ചുരുളുകളുടെ ലഹരി..
ഉമിനീര് വറ്റിഇടറുന്നു തൊണ്ട
കണ്ണുകള്‍മയങ്ങുന്നു,,,,
ഒരുതൂവലാണ് ഞാനിപ്പോള്‍
തൂവെള്ളനിറമുള്ള തൂവല്‍
ഒഴുകുകയാണ്ഞാനെന്തോതിരഞ്ഞ്
മേഘതുണ്ടുകളില്‍ എനിക്കെന്നെകാണാം
എനിക്ക്കാലുകളില്ലായിരുന്നു
എന്‍റെഉടല്‍മുഴുവന്‍ തൂവലുകള്‍
അവചിറകുകളായി വിരിയുന്നു
പക്ഷെ അവയ്ക്ക്ഭാരംകൂടുന്നു
എനിക്ക്ചിറകുവീശാന്‍കഴിയുന്നില്ല
താഴേയ്ക്ക് വീഴുകയാണ്ഞാന്‍...
തൂവലുകള്‍കൊഴിഞ്ഞിരുന്നെങ്കില്‍
ചിറകുകള്‍മുറിഞ്ഞിരുന്നെങ്കില്‍,,
ശ്വാസംപിടയ്ക്കുന്നു,,,,,ഈ വേഗം,,
അതെനിക്ക്താങ്ങാന്‍ആകുന്നില്ലാ,,,
ഒന്ന്കണ്ണ്തുറക്കാനായെങ്കില്‍,,,,,,
കണ്ണ്തുറന്നു വിരലുകള്‍പൊള്ളിയപ്പോള്‍...
എരിഞ്ഞുതീര്‍ന്ന സിഗരറ്റ് കയ്യില്‍,,,,
ചുറ്റുംഒരുചെടിയുടെ മാത്രംഗന്ധം..
ഒരുതീക്കനല്‍മാത്രംകെടാതെ എന്‍റെനെഞ്ചിലും

ഒരു തിരിഞ്ഞു നോട്ടം

ഒരു രാജാവും ചെങ്കോലും കിരീടവുമായി
പട്ടടയില്‍ ഒടുങ്ങിയിട്ടില്ല ,,,,,,ആശയം നഷ്ടപ്പെട്ട അന്ധതയാണ് നിന്‍റെ മനസിനെ മൂടിയിരിക്കുന്നത് ,,,,,,
കണ്ണ് തുറന്നു നോക്കൂ ,,
ഈ തെരുവിലേക്ക് ,,
കുപ്പത്തൊട്ടിയില്‍ പിറന്നുവീണ ജന്മങ്ങളുണ്ടവിടെ നൈമിഷിക സുഖത്തിന്‍റെ ബലി മൃഗങ്ങള്‍ ,,,
എന്തിനു അനാഥനായി പിറന്നു എന്നറിയാത്തവന്‍റെ കണ്ണീരിനോളം വരില്ല നിന്‍റെ ആജന്മ ദുഃഖങ്ങള്‍
ഒരു വറ്റിനായി കരയുന്ന ബാല്യങ്ങളുണ്ടവിടെ ,,,
നീ പാത്രത്തില്‍ ബാക്കി വച്ച ചോറിന്‍റെ വില
അവര്‍ക്കറിയാം ,,,,
തെരുവു നായ്ക്കള്‍ കടിച്ചുകീറുമെന്നു ഭയന്നു ഉറങ്ങതിരിക്കുന്ന കുരുന്നു മാലാഖമാരുണ്ടവിടെ,,
മാനത്തിനായി ഇരുളിനെ ഭയക്കുന്ന
പിഞ്ചു കണ്ണുകള്‍ക്കറിയാം ,,
നീ ഇറങ്ങിപ്പോയ വീടിന്‍റെ വില
കടത്തിണ്ണയില്‍ തണുത്തു വിറച്ചു കിടക്കുന്ന വാര്‍ദ്ധക്യങ്ങളുണ്ടവിടെ ,,,,,,,,
നീ വലിച്ചെറിഞ്ഞു കളഞ്ഞ സ്നേഹത്തിന്‍റെ വില
അവര്‍ക്കറിയാം ,,
എത്ര നോട്ടുകെട്ടുകള്‍ നീ കീശയില്‍ വച്ചാലും നിന്‍റെ അച്ഛന്‍റെ വിയര്‍പ്പും വാത്സല്യവും നിറഞ്ഞ മുഷിഞ്ഞ പത്തുരൂപ നോട്ടിന്‍റെ ഗന്ധം നിന്നെ വിട്ടു പോകില്ല
ആ നോട്ടിനു നിന്നോടൊപ്പം വിലയുണ്ട്
കണ്ണുനീരടക്കി മടിക്കുത്തഴിച്ച പെണ്ണിന്‍റെ കൊലുസിന്‍റെ
കിലുക്കമല്ല നീ കേട്ടത് ,,,,,,അവളുടെ സാരിത്തുമ്പില്‍ കെട്ടിയിട്ട ചില്ലറത്തുട്ടുകളുടെ കരച്ചില്‍ ,,,,അവളുടെ മകളുടെ കാലൊച്ച നീ കേള്‍ക്കാതിരിക്കാന്‍ ,,
നിന്‍റെ ദാഹമല്ലേ മനുഷ്യാ അവളുടെ വിശപ്പിനു വഴി ,,,,
അവരുടെ കീറിയ കുപ്പായത്തില്‍ പുരണ്ടത് അഴുക്കല്ല ,,,
നിന്‍റെ കണ്ണിലെ കറുപ്പാണ് ,,,,കാലങ്ങളായി നിന്‍റെ മനസിനെ മൂടി വച്ചിരിക്കുന്ന ഞാന്‍ എന്ന ഭാവത്തിന്‍റെ കറുത്ത ചായം ,,,
ഏവരും മനുഷ്യര്‍ മാത്രമെന്ന തിരിച്ചറിവിന്‍റെ തീര്‍ഥത്തില്‍ ആ കറുപ്പ് കഴുകിക്കളയൂ ,,,
,ജാതിയും മതവും വര്‍ണ്ണവും ഇല്ലാത്ത മജ്ജയും മാംസവുംചോരയും മാത്രമുള്ള മനുഷ്യനാകൂ ,,,,,
ദൈവങ്ങള്‍ക്ക് കാണിക്കയിടാതെ വിശക്കുന്ന ഒരുവന് ഒരുനേരം ആഹാരം നല്‍കൂ ,,നിന്‍റെ മനസാക്ഷിക്ക് മുന്നില്‍ നീ ദൈവമാകും ,,,,
നന്മയുടെ ഒരായിരം പുതു പുലരികള്‍ നീളെ പിറക്കട്ടെ ഭൂമിയില്‍