ദേശാടനങ്ങളില്‍ ,,വഴിയമ്പലങ്ങളില്‍ ,,
ചുവടിടറിപ്പോയ കാരിരുള്‍ പാതയില്‍
ചുവടിടറിപ്പോയ കാരിരുള്‍ പാതയില്‍
തിറകെട്ടിയാടിയ മായയ്ക്കുമുന്നിലെന്‍
തീണ്ടാ വിരലാ മദം തൊട്ടു മയങ്ങി
തീണ്ടാ വിരലാ മദം തൊട്ടു മയങ്ങി
യവനത്തിലെ പാതി ലഹരിക്ക് ശയ്യയായ്
വിധിയെ പഴിച്ചിന്നു വികടമാം വിന്യാസം
വിധിയെ പഴിച്ചിന്നു വികടമാം വിന്യാസം
തെരുവും തെരുക്കൂത്തുമായെത്ര രാക്കളില്‍
പ്രജ്ഞയെ കൊന്നിട്ട മദിരാചഷകങ്ങളില്‍
പ്രജ്ഞയെ കൊന്നിട്ട മദിരാചഷകങ്ങളില്‍
വെവ്വേറെ വേഷങ്ങള്‍ വികലമാം രൂപങ്ങള്‍
വരികാത്തു വാരിധിയില്‍ വെറുതെ നടക്കുന്നു
വരികാത്തു വാരിധിയില്‍ വെറുതെ നടക്കുന്നു
പുകയും പുഴുക്കുത്തുമേറ്റെ ന്‍റെ കരള്‍ വാടി
അതിലൊറ്റ വേഷമായ് അലയുന്ന കാലത്ത്
അതിലൊറ്റ വേഷമായ് അലയുന്ന കാലത്ത്
ചുട്ടുപൊള്ളിച്ചെന്‍റെ കരളിനെ നോവിച്ചു
കണ്ണുനീരില്‍ പൊതിഞ്ഞമ്മതന്‍ വാക്കുകള്‍
കണ്ണുനീരില്‍ പൊതിഞ്ഞമ്മതന്‍ വാക്കുകള്‍
നഷ്ടത്തിനെ പെറ്റ നാരിക്കു നാളെയൊരു
നെടുവീര്‍പ്പ് പോലും പിടയ്ക്കില്ല നെഞ്ചിലായ്
നെടുവീര്‍പ്പ് പോലും പിടയ്ക്കില്ല നെഞ്ചിലായ്
ലഹരിക്കുമേല്‍ പാഞ്ഞ മിന്നലായ് വാക്കുകള്‍
തിരിവച്ചു പുതു ദീപമൊന്നെന്‍റെ ഉള്ളിലായ്
തിരിവച്ചു പുതു ദീപമൊന്നെന്‍റെ ഉള്ളിലായ്
അറിവിന്‍റെ തോണിയില്‍ തുഴ മാറ്റി മിഴി പൂട്ടി ,,
ഒഴുകാതെയൊഴുകണമിനിയൊരു പുലരി തേടി ,,
ഒഴുകാതെയൊഴുകണമിനിയൊരു പുലരി തേടി ,,
അഴലുകള്‍ ചുഴിയാകുമാഴിക്കു മീതേ
കഴലാഴ്ന്നു താഴാതെ പുതു വഴികള്‍ തേടി
കഴലാഴ്ന്നു താഴാതെ പുതു വഴികള്‍ തേടി
.,,,,,,,,,,,,,,,പ്രതിജ്ഞ ,,,,,,,,,,,,,,
No comments:
Post a Comment