ഇന്നലെയുടെ വേദന നീയായിരുന്നു
ചിത്രങ്ങള്‍ നീയായിരുന്നു ,,,ചായങ്ങളെന്‍റെയും
ഗാനങ്ങള്‍ നീയായിരുന്നു ,,,സ്വരമെന്‍റെയും
ഗാനങ്ങള്‍ നീയായിരുന്നു ,,,സ്വരമെന്‍റെയും
നടനം നീയായിരുന്നു ,,ചുവടുകളെന്‍റെയും
ചിലങ്ക നീയായിരുന്നു ചിലമ്പലെന്‍റെയും
ചിലങ്ക നീയായിരുന്നു ചിലമ്പലെന്‍റെയും
തീര്‍ത്ഥം നീയായിരുന്നു ,,കൈക്കുമ്പിളെന്‍റെയും
ദേവി നീയായിരുന്നു ,,,സോപാനമെന്‍റെയും
ദേവി നീയായിരുന്നു ,,,സോപാനമെന്‍റെയും
ആകാശം നീയായിരുന്നു ,,,മേഘങ്ങളെന്‍റെയും
മാരിവില്ല് നീയായിരുന്നു ,,,,വര്‍ണ്ണങ്ങളെന്‍റെയും
നിലാവ് നീയായിരുന്നു ,,നിശയെന്‍റെയും
നദി നീയായിരുന്നു ...,,,,,ഓളങ്ങളെന്‍റെയും
നദി നീയായിരുന്നു ...,,,,,ഓളങ്ങളെന്‍റെയും
സാഗരം നീയായിരുന്നു ,,,സീമകളെന്‍റെയും
തീരം നീയായിരുന്നു ,,,തിരകളെന്‍റെയും
തീരം നീയായിരുന്നു ,,,തിരകളെന്‍റെയും
ഇന്ന് നീയായിരുന്നു ,,ഇന്നലെ ഞാനും
അകലങ്ങളില്‍ നീയും അരികെ ഞാനും
പിണക്കത്തില്‍ നീയും ഇണക്കത്തില്‍ ഞാനും
പിണക്കത്തില്‍ നീയും ഇണക്കത്തില്‍ ഞാനും
പിരിയില്ലെന്ന് നീയും പിരിയുമോയെന്നു ഞാനും
പിരിഞ്ഞത് നീയും പിരിയാതെ ഞാനും
പിരിഞ്ഞത് നീയും പിരിയാതെ ഞാനും
ഓര്‍ക്കാതെ നീയും ഓര്‍മകളില്‍ ഞാനും
വേര്‍പാടില്‍ നീയും വേദനയില്‍ ഞാനും
വേര്‍പാടില്‍ നീയും വേദനയില്‍ ഞാനും
മൗനത്തില്‍നീയും മൊഴികളില്‍ ഞാനും
മിഴികളില്‍ നീയും മിഴിനീരില്‍ ഞാനും
മിഴികളില്‍ നീയും മിഴിനീരില്‍ ഞാനും
ഇന്നലെ ഞാനായിരുന്നു ,,
എന്‍റെ വേദന നീയും
എന്‍റെ വേദന നീയും
No comments:
Post a Comment