ആയിരംകാതങ്ങളീ വെയില്‍ ദൂരങ്ങള്‍ ,
അനുരാഗവനമുല്ല തേടിയലഞ്ഞു ഞാന്‍ .
കുയിലുറങ്ങിപ്പോയ പൂമരച്ചില്ലകള്‍ ,
അണിവാകക്കൈകളെന്‍ കുടയായ് വിരിഞ്ഞു
പാടെ കരിക്കുന്ന സൂര്യതാപത്തിലും ,
തീപ്പിടിക്കാതെന്‍റെ പ്രണയമേഘങ്ങളെ ,
രജനിതന്‍ നടയിലായ് കാണിക്കവച്ചു .
രതിമധുര സുരതരസ താല്‍പര ദേവി ,
മതിമുഖി തൃപ്തയായ് വരമായ് മൊഴിഞ്ഞു ,
വാസന്തയാമങ്ങളായിരം നിദ്രയില്‍ ,
പ്രണയം പകുത്തിടാമിനിയൊരു ശയ്യയില്‍ .
നിഴലായോളിച്ചു നിന്‍ ഹൃദ്പ്രകാശത്തിനെ ,
മങ്ങലേല്‍പ്പിക്കാതെ മായയായ് തീര്‍ന്നിടാം .
ഇരു കുഞ്ഞു പ്രാക്കളായ് മഞ്ഞുകൂടും തേടി,,
ചിരകടിച്ചോരുമിച്ചു വിണ്ണില്‍ പറന്നിടാം
No comments:
Post a Comment