Thursday, 14 May 2015

മയില്പീലിതുണ്ടിനോപ്പം പിടഞ്ഞതു

പൊന്നില്‍ പൊതിയാനാവതില്ലെന്നാലും പൊന്‍ -
ഇലഞ്ഞിപ്പൂ മാലേയം കോര്‍ത്തു വച്ചിന്നു ഞാന്‍

പട്ടുടയാടകള്‍ കൊതിച്ചതില്ലെന്നാലുമീ
നറുനിലാപ്പുടവ നെയ്തു വച്ചിന്നു ഞാന്‍

ഇടനെഞ്ഞിലൊരു നറുനാളമായ് ആളുന്നു
നിന്‍ പ്രേമ ബാണങ്ങള്‍ തിരിവച്ച  നാണം

അശ്രുകണങ്ങളില്‍ നിന്നോളിപ്പിച്ചു ഞാനത്
ഒരു ചെറു ചിരിയെന്‍ ചൊടിയിലായ് ചൂടി

ബന്ധങ്ങളായിരം കന്മതില്‍ കോട്ടകളായതില്‍ തട്ടി -
ചുടു നിണം പൊടിച്ചുടഞ്ഞെന്‍ കരിവളകള്‍

കാലമൊരുക്കിയ ചിതയിലായാഗ്നിയെ
സ്വയം വരിച്ചോടുങ്ങിയ പ്രണയ ശലഭങ്ങള്‍

എഴുതാന്‍ മടിച്ചു കിതച്ചു വിറച്ചോരെന്‍
മാഷിക്കൂട്ടു തൂവിയാ തൂലികതുമ്പിലായ്‌

പിടഞ്ഞുമരിച്ചു ഞാന്‍ പറയാതെ പോയൊരെന്‍
സ്വപ്‌നങ്ങള്‍ ചാലിച്ച പ്രണയ ലേഖനങ്ങള്‍

ആകാശം കണ്ടു മരിച്ച മയില്പീലിതുണ്ടിനോപ്പം
ചിതലരിച്ച  ഓര്‍മ്മകള്‍ മാത്രമാണിന്നെനിക്ക്‌  കൂട്ടായി

No comments:

Post a Comment