ഈ കടല്‍മാറിലായങ്ങു ദൂരെ ദൂരെയായ്
ഒരു തീരം തെളിയുന്നു മുന്നില്‍
നിന്‍ നേര്‍ത്ത ഒരു ചിരി മതി ,,
അവിടേക്ക് വെളിച്ചം വീശാന്‍
നിന്‍റെ ഒരു ചെറു വാക്ക് മതി ,,
ഈ കൊടും കാറ്റിനെ വഴി മാറ്റി വിടാന്‍
നിന്‍റെ ഒരു സ്പര്‍ശം മതി ,,,,,
ആര്‍ത്തിരമ്പും ഈ അലകളുറങ്ങാന്‍
ഇനിയും നിനക്കാകുമോ
എന്‍ പ്രണയതിന്‍ നേര്‍ക്ക് മിഴി പൂട്ടാന്‍
വരൂ ,,മാരിവില്ലൊരു തോണിയായ് മാറ്റി -
യിരു സ്വപ്നങ്ങളത്തില്‍ പാമരം ബന്ധിക്കാം
തുഴയാം നമുക്കാ ചെറു തീരം തേടി
അവിടൊരു കൊണിലായ് ഒലിവുമര-
ചില്ലയില്‍ ചെറു കൂടൊന്നു കൂട്ടാം
നിന്‍ കുറുകല്‍ നെഞ്ചോടു ശ്രുതിയാക്കി
ഒരു നൂറു ജന്മങ്ങള്‍ പങ്കിട്ടെടുക്കാം ,,,,
ഒടുവിലൊരു നാളിനി ഒരേ ചിതയ്ക്കായി
ഈരുയിര്‍ നല്‍കി വിട പറഞ്ഞകലാം
ഒരു തീരം തെളിയുന്നു മുന്നില്‍
നിന്‍ നേര്‍ത്ത ഒരു ചിരി മതി ,,
അവിടേക്ക് വെളിച്ചം വീശാന്‍
നിന്‍റെ ഒരു ചെറു വാക്ക് മതി ,,
ഈ കൊടും കാറ്റിനെ വഴി മാറ്റി വിടാന്‍
നിന്‍റെ ഒരു സ്പര്‍ശം മതി ,,,,,
ആര്‍ത്തിരമ്പും ഈ അലകളുറങ്ങാന്‍
ഇനിയും നിനക്കാകുമോ
എന്‍ പ്രണയതിന്‍ നേര്‍ക്ക് മിഴി പൂട്ടാന്‍
വരൂ ,,മാരിവില്ലൊരു തോണിയായ് മാറ്റി -
യിരു സ്വപ്നങ്ങളത്തില്‍ പാമരം ബന്ധിക്കാം
തുഴയാം നമുക്കാ ചെറു തീരം തേടി
അവിടൊരു കൊണിലായ് ഒലിവുമര-
ചില്ലയില്‍ ചെറു കൂടൊന്നു കൂട്ടാം
നിന്‍ കുറുകല്‍ നെഞ്ചോടു ശ്രുതിയാക്കി
ഒരു നൂറു ജന്മങ്ങള്‍ പങ്കിട്ടെടുക്കാം ,,,,
ഒടുവിലൊരു നാളിനി ഒരേ ചിതയ്ക്കായി
ഈരുയിര്‍ നല്‍കി വിട പറഞ്ഞകലാം
.jpg)
No comments:
Post a Comment