കടലുറങ്ങിപ്പോയ കാതര മിഴികളില്‍ ,
നാണം തിരിവച്ച തിരയിളക്കങ്ങളില്‍ ,
അടരും പളുങ്കു പോലാമണിമൊഴികളില്‍ ,
നുണക്കുഴിക്കിണയായ ഇരുകവിള്‍പ്പൂക്കളില്‍
ചിരിമഴ തൂകുന്ന ചെമ്പൂചൊടികളില്‍ ,
പ്രണയം തിരഞ്ഞു മയങ്ങി നിന്‍ ചാരെയായ് .
വഴിമാറിയോഴുകുന്ന വൈഗയായിന്നു ഞാന്‍ ,
വന്നു വിലയിച്ചു നിന്‍ നീല മിഴിയിലായ് .
എന്തിനു ബന്ധിച്ചു പീലികള്‍ കൊണ്ടെന്‍റെ ,-
ഹൃദയത്തെ നീ നിന്‍റെ കണ്ണുകള്‍ക്കുള്ളില്‍ ?
അക്ഷര സുന്ദരി പരിഭവിച്ചേന്നോട് ,
നിന്‍ മുഖബിംബത്തെ വര്‍ണിച്ചതില്‍ പിന്നെ
.
സംഗീത രാഗങ്ങളെല്ലാം മറന്നു ഞാന്‍ ,
നിന്നോടെനിക്കുള്ള പ്രേമരാഗത്തിനാല്‍ .
സ്വപ്നങ്ങളില്ലെന്‍റെ നിദ്രകള്‍ക്കൊട്ടുമേ ,,,
നീയെന്ന സ്വപ്നത്തിലാണെന്‍റെ നിദ്ര .
എഴുതാന്‍ മറന്നൊരീ ചിത്രങ്ങളൊക്കെയും ,
ചായം പകര്‍ന്നപ്പോള്‍ നിന്‍ രൂപമായ് മാറി
.
നിന്‍ നാദധാരയില്‍ ഇടനെഞ്ചു പിടയുന്ന
പ്രിയ നൊമ്പരം പൂണ്ട വീണയാണിന്നു ഞാന്‍
പറയാതെയിന്നിരു മൗനങ്ങളീണമായ് ,
നിറ തുളുമ്പാനായി യിനിയെത്ര നാള്‍കൂടി ???/
അനുരാഗ സന്ദേശമിനിയെത്രയെഴുതണം ,,,
ദേവനന്ദേ നിന്‍റെ ദേവരാഗത്തിനായ് ??????
നാണം തിരിവച്ച തിരയിളക്കങ്ങളില്‍ ,
അടരും പളുങ്കു പോലാമണിമൊഴികളില്‍ ,
നുണക്കുഴിക്കിണയായ ഇരുകവിള്‍പ്പൂക്കളില്‍
ചിരിമഴ തൂകുന്ന ചെമ്പൂചൊടികളില്‍ ,
പ്രണയം തിരഞ്ഞു മയങ്ങി നിന്‍ ചാരെയായ് .
വഴിമാറിയോഴുകുന്ന വൈഗയായിന്നു ഞാന്‍ ,
വന്നു വിലയിച്ചു നിന്‍ നീല മിഴിയിലായ് .
എന്തിനു ബന്ധിച്ചു പീലികള്‍ കൊണ്ടെന്‍റെ ,-
ഹൃദയത്തെ നീ നിന്‍റെ കണ്ണുകള്‍ക്കുള്ളില്‍ ?
അക്ഷര സുന്ദരി പരിഭവിച്ചേന്നോട് ,
നിന്‍ മുഖബിംബത്തെ വര്‍ണിച്ചതില്‍ പിന്നെ
.
സംഗീത രാഗങ്ങളെല്ലാം മറന്നു ഞാന്‍ ,
നിന്നോടെനിക്കുള്ള പ്രേമരാഗത്തിനാല്‍ .
സ്വപ്നങ്ങളില്ലെന്‍റെ നിദ്രകള്‍ക്കൊട്ടുമേ ,,,
നീയെന്ന സ്വപ്നത്തിലാണെന്‍റെ നിദ്ര .
എഴുതാന്‍ മറന്നൊരീ ചിത്രങ്ങളൊക്കെയും ,
ചായം പകര്‍ന്നപ്പോള്‍ നിന്‍ രൂപമായ് മാറി
.
നിന്‍ നാദധാരയില്‍ ഇടനെഞ്ചു പിടയുന്ന
പ്രിയ നൊമ്പരം പൂണ്ട വീണയാണിന്നു ഞാന്‍
പറയാതെയിന്നിരു മൗനങ്ങളീണമായ് ,
നിറ തുളുമ്പാനായി യിനിയെത്ര നാള്‍കൂടി ???/
അനുരാഗ സന്ദേശമിനിയെത്രയെഴുതണം ,,,
ദേവനന്ദേ നിന്‍റെ ദേവരാഗത്തിനായ് ??????
No comments:
Post a Comment