Sunday, 6 December 2015

വിട

സന്ധ്യേ ,,,,,,,,
നിന്‍റെ സീമന്ത രേഖയിലെ സിന്ദൂരം
കടലാഴങ്ങളില്‍ മറഞ്ഞ സൂര്യന്‍റെ
ഹൃദയ രക്തം പുരണ്ടതാണ്‌ ,,
നിലാവൊരുക്കി വച്ച താലിയില്‍
പ്രണയമുരുക്കി ഞാന്‍ പൊന്നു പൂശാം ,,,
തിറ കെട്ടിയാടിയ പകല്‍വേഷമിനി
ജലശയ്യയില്‍ ജഡമായുറങ്ങട്ടെ ,,,
വിട

Thursday, 3 December 2015

നിദ്രാവിഹീനം

നോവിനു പണയപ്പെടുത്തിയ രാവുകള്‍ 
നൈരാശ്യത്തിന്‍റെ ശയ്യയില്‍ കാരമുള്ളുകള്‍ 
ഓര്‍മ്മകളുടെ പുതപ്പിന് ചാവു മണം ,,
നിദ്രയിനിയും കടം ചോദിക്കേണ്ടിയിരിക്കുന്നു 
പക്ഷെ ,,,,ആരോട് ?

Wednesday, 2 December 2015

എന്‍റെ രതി നീയായിരുന്നു

നിദ്രയിലലഞ്ഞെന്‍റെ സ്വപ്നം കവര്‍ന്നൊരു
രതിയോടു ചേര്‍ന്നു ഞാന്‍ ഇന്നലെയുറങ്ങി .....
ഒരു സ്വപ്നം
പേലവാംഗുലികളിലേതു ചായമെന്‍ 
പേടമാന്‍ മിഴി നീ പൂശി വര്‍ണ്ണാഭയായ് ,,
അഴകെഴുതുവാന്‍ മിഴി മഷിക്കൂട്ടിലേതു -
ലേപമിതുചാലിച്ചു സമ്മോഹനം പോല്‍ ...
ചിരിവിരിയുമീ ചൊടിപ്പൂക്കള്‍ക്കിരുവശം,,
നുണക്കുഴിയെന്ന പേരന്വര്‍ത്ഥമാക്കി നീ...
കൊങ്ക മകുടങ്ങളിലങ്ക വിളിയിന്നും -
മങ്കയവളെപ്പോഴും മലര്‍വില്ലനൊപ്പം ,,
മാര്‍ ശൃംഗതടമുറവയൂറുമാ സ്വേദ നദി ,,,
ആലിലവയറിലൊരു ചുഴിയില്‍ തുളുമ്പി ..
ചുറ്റിപ്പിണഞ്ഞിട പുല്‍കു മരഞ്ഞാണമേതു -
ശൃംഗാരമിതു തുടരുന്നു നിര്‍ലജ്ജം ,,
ശ്യാമരോമാങ്കിത വനവീഥി ചെല്ലുമാ .
ഗൂഡ നിബിഡ തടമതു നിദ്രയ്ക്കധീനം ,,
തൊട്ടു വനസീമകളിലൊട്ടു വിറ പൂണ്ട -
വിരലിറ്റു ഭയമെങ്കിലും മൊട്ടുണരാന്‍ ,,
ജലജമുഖിയതിരസമൊടോരുവലയമായിരു
കരവല്ലികളെന്‍ മേനി ചുറ്റിപ്പുണര്‍ന്നു ,,
ചടുലലയമിരു മേനിയുരയുന്ന തീ പാറി
ചുംബനപ്പൂക്കള്‍ക്കു തീക്കനല്‍ ചൂട്
അങ്കബലമേറെയവളെങ്കിലും അംഗബല-
മെന്നുടലിനെന്നളൊടുവില്‍ പറഞ്ഞു ,,
അംഗനയവളഞ്ചു ശരമേറ്റു വിറകൊണ്ടയുടല്‍
അടിപതറിയെന്‍ മാറിലലസം മയങ്ങി
രതി നദിയിലൊരുതുഴയിലേറെ തുഴഞ്ഞതിന്‍
ലഹരി പങ്കിട്ടെന്നിലുയിരായ് ഉറങ്ങി ,,
ഇനിയുമാ മഴനിലാവൊരു കനവിന്‍ തുടി -
കൊട്ടിയെന്‍ നിദ്രകളിലിമ്പം നിറയ്ക്കട്ടെ

Sunday, 29 November 2015

പരാജിതന്റെ വഴിയമ്പലം


,,,
പ്രതീക്ഷയുടെ പാനപാത്രമിതാ,
പരാജിതന്‍റെ വഴിയമ്പലങ്ങളില്‍,,
നിറഞ്ഞുതൂവുന്നതോ നിന്‍നിണം,,
പഥികാ നിന്‍റെപ്രയാണത്തിലെവിടെയും
കല്‍ചീളുകള്‍ തട്ടിമുറിവേറ്റപാദം
കണ്ണീരിന്‍ഉപ്പുപറ്റിനീറുന്നുവോ?
നീഎയ്തുവിട്ടഅമ്പുനിന്‍റെ മാറില്‍
കുത്തി മുറിവില്ലാതെ ചോരപൊടിച്ചോ
പാടിപ്പഴകിയപാട്ടിനുവെള്ളിവീഴുന്നുവോ
പാടിക്കേല്‍ക്കുന്ന പാട്ടിനുമധുരമെറുന്നുവോ
ചുറ്റിവരിഞ്ഞമുന്തിരിവള്ളികള്‍
ഇത്തിള്‍ക്കണ്ണികളെപ്പോലെതോന്നുന്നുവോ
പിന്തിരിഞ്ഞുനോക്കുമ്പോള്‍ വെളിച്ചവും
മുന്നോട്ടുനോക്കുമ്പോള്‍ശൂന്യതയുമോ?
പ്രതീക്ഷയുടെപാനപാത്രമിതാ,,
ഇത്പരാജിതന്‍റെ വഴിയമ്പലം

ഭ്രാന്തന്‍

ഭ്രാന്തനാണ്ഞാന്‍,,,
കാലമടര്‍ത്തിമാറ്റിയചങ്ങലയുടെ വ്രണങ്ങള്‍
ചോരവറ്റിയമുറിപ്പാടുകളില്‍ പിടിച്ചതുരുമ്പ്,,,
എന്‍റെചങ്ങലയ്ക്ക് വര്‍ഷങ്ങള്‍കണ്ണികള്‍കൂട്ടിയിരുന്നു,,,
നിനക്കറിയില്ലേ,,,,,,,
അഴിച്ചു മാറ്റിയപ്പോള്‍നീയെന്തിനു കൈവിറച്ചു,,
ഒരു കാലിലിന്നും ചങ്ങലബാക്കി,,,
തെരുവുകള്‍ക്കുള്ള അരഞ്ഞാണമോ?
നഗരവീധികള്‍ക്കുള്ളകൊലുസോ?
അതോ
നിന്‍റെ ഓര്‍മ്മകള്‍ക്കൊരു വിലങ്ങു കരുതലായിതന്നതോ??
,,,

വര്‍ണ്ണങ്ങള്‍

വരച്ചിട്ടചിത്രങ്ങളിലെ വര്‍ണ്ണങ്ങള്‍,,,
തീനാമ്പുകള്‍ക്കു ഇനിയേതുനിറം?
എരിച്ചുകളയുന്നതിനുനിറമാണോ ,,,
ഭ്രാന്തല്ലേ?
ഓര്‍മ്മകള്‍ക്ക്കറുപ്പ്നല്‍കാം,,
ഇരുളില്‍ഒളിപ്പിക്കാം,,
പക്ഷെ വെളിച്ചം??????
പച്ചയുടെ മേലാടയില്‍ ഒരിക്കല്‍
മഞ്ഞകലരും,,,,,ഒടുവില്‍ തവിട്ടു നിറവും,,,
വീണ്ടുമതില്‍ കറുപ്പല്ലേ,,,
നീലാകാശമെവിടെഒളിപ്പിക്കും?
വെള്ളിമേഘപ്പുടവ അഴിച്ചു കളയണ്ടെ?
പക്ഷെ ഈ ചുവപ്പ്,,,,,
അതിനെ നെഞ്ചില്‍അല്ലാതെഎവിടെ ഒളിപ്പിക്കും,,,
എവിടെയും പൊടിയുന്നത് ചുവപ്പല്ലേ,,,
അതില്‍ കുറിക്കുനതെന്തോ,,,,,,
അതാണ്‌ ഞാന്‍ ,,,,,,,,,

തനിയെ

ചിന്തകളുടെതേരില്‍,,
എനിക്ക് രണ്ടു വെള്ളക്കുതിരകളെ പൂട്ടണം,,,

ഇരുളിന്‍റെമാറില്‍ ഒരുവിണ്മീന്‍പോലെ പായണം,,
നക്ഷത്രങ്ങളെഅടര്‍ത്തിതാഴെക്കെറിയണം,,

പുലരിയില്ലാത്തലോകത്തെരാജാവായി, വാഴണം
വെളുത്ത കുതിരകളെ എനിക്ക്ബലികൊടുക്കണം,,,


,ഒരുകുതിരക്ക് സൗഹൃദംഎന്നും
ഒരുകുതിരയ്ക്ക് പ്രണയംഎന്നും പേര് ,,


ഇരുളിന്‍റെരാജാവിന്‍റെ കൊട്ടാരംഎനിക്ക്,,
അവിടെഞാന്‍തനിച്ചാണ്,,,,

ദയാവധം

എവിടെയാണ്നമ്മള്‍കണ്ടുമുട്ടിയത്‌,,,,
ഓര്‍മ്മയുണ്ടോ നിനക്ക്?
അന്ന്മഴയുണ്ടായിരുന്നില്ല,,,,പതിവുപോലെ ഒരുസന്ധ്യ,,,
നിനക്ക്സംശയമായിരുന്നു,,,
ഒരുപുഴയുടെപേരിനെപറ്റി,,,,,
,അത്ചോദിച്ചാണ്നീആദ്യം എനിക്കരികില്‍ വരുന്നത്,,,,
നമ്മള്‍തമ്മില്‍അറിയുമായിരുന്നില്ല,,
മുഖപുസ്തകത്തില്‍നമ്മള്‍ കണ്ടിരുന്നു,,പലവട്ടം,,
വാദങ്ങളും പ്രതിവാദങ്ങളും നടന്നിരുന്നു,,
ഒടുവില്‍,,,,,ഒരു പുഴയുടെ പേരിനര്‍ത്ഥം തിരഞ്ഞുനീ വന്നു,,
പേരിനുള്ളില്‍ ഞാന്‍ഒളിച്ചുവച്ച പലതും നീ ചികഞ്ഞെടുത്തു,,
നിനക്കറിയാമായിരുന്നുഅപ്പോഴേക്കും,,,,ഞാന്‍ ആരെന്നുംഎന്തെന്നും,,,,
പിന്നെയുംനമ്മള്‍ കഥകള്‍ പറഞ്ഞിരുന്നു,,,,ഓരോ കാലങ്ങളുടെ,,,,പലകവിതകളുടെ,,,,പല എഴുത്തുകാരുടെ,,,,,
പല പുസ്തകങ്ങളുടെ,,,,,പലജീവിതങ്ങളുടെ,,,,,അങ്ങനെ പലതും,,
അന്നോരിക്കല്‍ പോലും ഞാന്‍ തിരഞ്ഞില്ല നിന്നെ,,
നീ ആരാണെന്ന്,,എന്താണെന്ന്,,എവിടെയാണെന്ന്,,
ഒടുവില്‍,,,ഒരു രാവിന്‍റെ തിരശീല നീക്കി നീര്‍ത്ത നിലാവുവിരുന്നുവന്നു,,,നിന്‍റെകണ്ണുകളില്‍,,,,
അന്നൊരുകോടിതാരകങ്ങള്‍പൂത്തിരുന്നു,,,നിന്‍റെകണ്‍ പീലികള്‍
ഇടയ്ക്കിടെനിലാവിനെ കുസൃതിയായി നാണത്തിന്‍ ഇരുളില്‍ആഴ്ത്തിയിരുന്നു,,,,
ചുണ്ടുകള്‍ക്ക്പറയാന്‍ മടിച്ചെന്തോ ഒളിപ്പിക്കാനുണ്ടായിരുന്നു,,,
താടിത്തുമ്പില്‍ ഇറ്റ വേര്‍പ്പുതുള്ളി നിന്‍റെ നെഞ്ചിടിപ്പിന്‍റെ താളത്തില്‍കിതയ്ക്കുന്നുണ്ടായിരുന്നു,,,
വിരലുകളില്‍ പൂണ്ട വിറ നിന്‍റെവാക്കുകള്‍ക്കുമേല്‍
ദൃശ്യമായിരുന്നു,,,,
ഒടുവില്‍നീകളിയായിഎഴുതിവച്ചു,,,,,
നിന്നെഞാന്‍സ്നേഹിക്കുന്നുവെന്ന്,,,,
നക്ഷത്രപ്പൂക്കള്‍ക്കുനാണംവന്നപോലെ അവര്‍കണ്ണുകള്‍പൂട്ടി,,
നെഞ്ചില്‍പിടച്ച വിങ്ങലിനെ തളച്ചു ഞാനും,,,,,,
ഉള്ളില്‍ വീശിയകാറ്റിനെ അഴിച്ചുവിട്ടുനീയും,,,,,,
നമ്മള്‍അറിയാതെ മൗനം കൊണ്ടുനിദ്രയ്ക്കുകടംപറഞ്ഞു,,,,,,
ഋതുക്കള്‍മാറിയിരുന്നു,,,,പിന്നീട്.....പലവട്ടം,,,,
ഒരു വേനലിലും വാടാത്ത,,ഒരുശിശിരവുംകൊഴിക്കാത്തവസന്തം
നമുക്ക് സ്വന്തമായിരുന്നു,,,
എന്‍റെ ചില്ലയിലെപൂക്കള്‍നീയായിരുന്നു,,,,
ആപൂക്കളുടെഇതളുകള്‍ എന്‍റെമിഴികളും,,,,
പുലരികള്‍ നാം ഒരുമിച്ചുപങ്കിട്ടു,,,,നിദ്രകള്‍ക്ക്ഒരുമിച്ചു
വീണ്ടും വീണ്ടുംകടംപറഞ്ഞു,,,,,
പിരിയുമോ എന്ന്ചോദിച്ചചോദ്യത്തിന് പൊടിഞ്ഞ
അശ്രുകണങ്ങള്‍ക്ക് കടല്‍സാക്ഷിയായിരുന്നു,,,
നിന്‍റെവിരലുകള്‍ക്ക് കരുത്തില്ലാഞ്ഞിട്ടോ നീ ചുണ്ടുകള്‍
കൊണ്ടെന്‍റെ കണ്ണീരൊപ്പി?,,
ഏറെവൈകുന്നനേരത്ത്കമ്മ്യുണിസ്റ്റ്പച്ചകള്‍ക്കിടയില്‍ വച്ചുഞാന്‍പകര്‍ന്നുതന്നചോപ്പ്നീ നിന്‍റെ നെഞ്ചില്‍ ഏറ്റിയതല്ലേ?
,,,,,,,,,,,,,,,,,,,,,,,,,,,,
അകലങ്ങളിലുംനമുക്ക്പിന്നെദൂരങ്ങളില്ലായിരുന്നു,,,
ഒരു ശ്വാസത്തിന്‍റെ അകലത്തില്‍ നമ്മളില്ലായിരുന്നോ?
സ്വന്തംഎന്ന വാക്കില്‍ നമ്മള്‍ഒന്നല്ലായിരുന്നോ?
...................................
പിന്നെഏതുവേനലിന്‍കഥപറഞ്ഞുനീ നമ്മുടെ വസന്തത്തെ കൊഴിക്കാന്‍ വഴി വച്ചു?,,ഊഷരമായഹൃദയഭൂമിയെ എനിക്ക്ദാനംതന്നുനീഏതുമരുപ്പച്ചതേടി അകന്നുപോയി?
പെയ്യാമാഴക്കാലംകൊതിച്ചുകാത്തിരുന്നഇരുവര്‍ക്കുമിടയില്‍ഒരുകണ്ണീരിന്‍തുലാവര്‍ഷം എനിക്കു മാത്രം നല്‍കിനീ ഏതു കുടക്കീഴില്‍ മറഞ്ഞു,,,,,,,
,,,,
കാല്‍പ്പാടുകള്‍തിരഞ്ഞുവന്നഎനിക്കുനീ തന്ന സമ്മാനത്തിന്‍റെ പേരായി ഒരു വാക്കെനിക്കു പറഞ്ഞുതരൂ,,,
,,,,,,,,,,,തനിച്ചായിഎന്നുകരുതാന്‍ഞാന്‍ഒരുങ്ങിയാലും നിന്‍റെ ഓര്‍മ്മകള്‍ അതിന്അനുവദിക്കുന്നില്ല,,

Friday, 27 November 2015

എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ക്കിന്നു നിന്‍റെ 
ഓര്‍മ്മകള്‍ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു ,,,
പിടിച്ചു വാങ്ങുകയാണ് ,,,പലതും ,,,
പിരിയാന്‍ കഴിയാത്തത് കൊണ്ട് മാത്രം ,,

ഇലഞ്ഞിപ്പൂവ്

നിലാവിന്‍റെ മാറില്‍ ചിരിച്ചു നില്‍ക്കുന്ന 
താരകങ്ങളേ ,,,,,
നാളെ നിങ്ങള്‍ക്കൊരു ചെന്താരകം കൂട്ടുവരും ,,
അവന്‍റെ മാറിലൊരു മുറിവുണ്ട് ,,
അതില്‍ നിന്നിറ്റു വീഴുന്ന ചോരത്തുള്ളികള്‍ക്ക് 
കണ്ണീരിന്‍റെ ഉപ്പും ചൂടുമുണ്ടാകും ..
ഭൂമിലെല്ലാ പൂക്കളും അതു വീണു വാടിയാലും
ഒരു പൂവ് മാത്രം വാടാതെ നില്‍ക്കും ,,,
ഒരേ ഒരു പൂവ് ,,,,
ആ പൂവെന്‍റെ ഹൃദയത്തില്‍ പൂത്തതാണ് 

Saturday, 7 November 2015

ഉന്മാദം

ഉടലെരിഞ്ഞുരുകുന്നഉന്മാദം,,,,,,,
പുതിയആകാശം,, മേഘങ്ങള്‍
പുകച്ചുരുളുകളുടെ ലഹരി..
ഉമിനീര് വറ്റിഇടറുന്നു തൊണ്ട
കണ്ണുകള്‍മയങ്ങുന്നു,,,,
ഒരുതൂവലാണ് ഞാനിപ്പോള്‍
തൂവെള്ളനിറമുള്ള തൂവല്‍
ഒഴുകുകയാണ്ഞാനെന്തോതിരഞ്ഞ്
മേഘതുണ്ടുകളില്‍ എനിക്കെന്നെകാണാം
എനിക്ക്കാലുകളില്ലായിരുന്നു
എന്‍റെഉടല്‍മുഴുവന്‍ തൂവലുകള്‍
അവചിറകുകളായി വിരിയുന്നു
പക്ഷെ അവയ്ക്ക്ഭാരംകൂടുന്നു
എനിക്ക്ചിറകുവീശാന്‍കഴിയുന്നില്ല
താഴേയ്ക്ക് വീഴുകയാണ്ഞാന്‍...
തൂവലുകള്‍കൊഴിഞ്ഞിരുന്നെങ്കില്‍
ചിറകുകള്‍മുറിഞ്ഞിരുന്നെങ്കില്‍,,
ശ്വാസംപിടയ്ക്കുന്നു,,,,,ഈ വേഗം,,
അതെനിക്ക്താങ്ങാന്‍ആകുന്നില്ലാ,,,
ഒന്ന്കണ്ണ്തുറക്കാനായെങ്കില്‍,,,,,,
കണ്ണ്തുറന്നു വിരലുകള്‍പൊള്ളിയപ്പോള്‍...
എരിഞ്ഞുതീര്‍ന്ന സിഗരറ്റ് കയ്യില്‍,,,,
ചുറ്റുംഒരുചെടിയുടെ മാത്രംഗന്ധം..
ഒരുതീക്കനല്‍മാത്രംകെടാതെ എന്‍റെനെഞ്ചിലും

ഒരു തിരിഞ്ഞു നോട്ടം

ഒരു രാജാവും ചെങ്കോലും കിരീടവുമായി
പട്ടടയില്‍ ഒടുങ്ങിയിട്ടില്ല ,,,,,,ആശയം നഷ്ടപ്പെട്ട അന്ധതയാണ് നിന്‍റെ മനസിനെ മൂടിയിരിക്കുന്നത് ,,,,,,
കണ്ണ് തുറന്നു നോക്കൂ ,,
ഈ തെരുവിലേക്ക് ,,
കുപ്പത്തൊട്ടിയില്‍ പിറന്നുവീണ ജന്മങ്ങളുണ്ടവിടെ നൈമിഷിക സുഖത്തിന്‍റെ ബലി മൃഗങ്ങള്‍ ,,,
എന്തിനു അനാഥനായി പിറന്നു എന്നറിയാത്തവന്‍റെ കണ്ണീരിനോളം വരില്ല നിന്‍റെ ആജന്മ ദുഃഖങ്ങള്‍
ഒരു വറ്റിനായി കരയുന്ന ബാല്യങ്ങളുണ്ടവിടെ ,,,
നീ പാത്രത്തില്‍ ബാക്കി വച്ച ചോറിന്‍റെ വില
അവര്‍ക്കറിയാം ,,,,
തെരുവു നായ്ക്കള്‍ കടിച്ചുകീറുമെന്നു ഭയന്നു ഉറങ്ങതിരിക്കുന്ന കുരുന്നു മാലാഖമാരുണ്ടവിടെ,,
മാനത്തിനായി ഇരുളിനെ ഭയക്കുന്ന
പിഞ്ചു കണ്ണുകള്‍ക്കറിയാം ,,
നീ ഇറങ്ങിപ്പോയ വീടിന്‍റെ വില
കടത്തിണ്ണയില്‍ തണുത്തു വിറച്ചു കിടക്കുന്ന വാര്‍ദ്ധക്യങ്ങളുണ്ടവിടെ ,,,,,,,,
നീ വലിച്ചെറിഞ്ഞു കളഞ്ഞ സ്നേഹത്തിന്‍റെ വില
അവര്‍ക്കറിയാം ,,
എത്ര നോട്ടുകെട്ടുകള്‍ നീ കീശയില്‍ വച്ചാലും നിന്‍റെ അച്ഛന്‍റെ വിയര്‍പ്പും വാത്സല്യവും നിറഞ്ഞ മുഷിഞ്ഞ പത്തുരൂപ നോട്ടിന്‍റെ ഗന്ധം നിന്നെ വിട്ടു പോകില്ല
ആ നോട്ടിനു നിന്നോടൊപ്പം വിലയുണ്ട്
കണ്ണുനീരടക്കി മടിക്കുത്തഴിച്ച പെണ്ണിന്‍റെ കൊലുസിന്‍റെ
കിലുക്കമല്ല നീ കേട്ടത് ,,,,,,അവളുടെ സാരിത്തുമ്പില്‍ കെട്ടിയിട്ട ചില്ലറത്തുട്ടുകളുടെ കരച്ചില്‍ ,,,,അവളുടെ മകളുടെ കാലൊച്ച നീ കേള്‍ക്കാതിരിക്കാന്‍ ,,
നിന്‍റെ ദാഹമല്ലേ മനുഷ്യാ അവളുടെ വിശപ്പിനു വഴി ,,,,
അവരുടെ കീറിയ കുപ്പായത്തില്‍ പുരണ്ടത് അഴുക്കല്ല ,,,
നിന്‍റെ കണ്ണിലെ കറുപ്പാണ് ,,,,കാലങ്ങളായി നിന്‍റെ മനസിനെ മൂടി വച്ചിരിക്കുന്ന ഞാന്‍ എന്ന ഭാവത്തിന്‍റെ കറുത്ത ചായം ,,,
ഏവരും മനുഷ്യര്‍ മാത്രമെന്ന തിരിച്ചറിവിന്‍റെ തീര്‍ഥത്തില്‍ ആ കറുപ്പ് കഴുകിക്കളയൂ ,,,
,ജാതിയും മതവും വര്‍ണ്ണവും ഇല്ലാത്ത മജ്ജയും മാംസവുംചോരയും മാത്രമുള്ള മനുഷ്യനാകൂ ,,,,,
ദൈവങ്ങള്‍ക്ക് കാണിക്കയിടാതെ വിശക്കുന്ന ഒരുവന് ഒരുനേരം ആഹാരം നല്‍കൂ ,,നിന്‍റെ മനസാക്ഷിക്ക് മുന്നില്‍ നീ ദൈവമാകും ,,,,
നന്മയുടെ ഒരായിരം പുതു പുലരികള്‍ നീളെ പിറക്കട്ടെ ഭൂമിയില്‍ 

Friday, 16 October 2015

പ്രണയത്തിനര്‍ത്ഥം

കണ്ണിടയും കരളലിയും ,,
ഇരുമനവും ഇഴകലരും.
പുതുലഹരി സിരകളിലായ് ,
നുരചിതറും പ്രണയമതില്‍ .
ഉടലുകള്‍ ചേര്‍ന്നുലയുവതില്‍
അടി പതറും പലപൊരുളും
ഇണകളിലാ തീയണയും ഇരു-
ദിശയായ് വഴിപിരിയും
ഒടുവിലതാ തെളിയുവതോ
മിഴിനീരിന്‍ തെളിയുറവ ,,
ഉറവ വരും മിഴിയൊരുനാള്‍
അടയുവതോ മരണമതില്‍
മൂഡസ്വര്‍ഗത്തിലെ മുത്താണതെന്നുണ്മ-
യറിയാതെ മത്തരായ്പുതുരക്തമെന്തിനോ ?
കാലഗതിയെന്നോ ഈ അഗതിയായുള്ളോനു ,,
ആകെപ്പഠിപ്പിച്ച നേരിവിടെയെഴുതിടാം ,,
പ്രണയം കുഴിച്ചിട്ട കല്ലറയ്ക്കിന്നും
വിളിപ്പേര് വിരഹമത് മാറാതെ നിന്നു
കാമത്തിനേറ്റവും മാന്യമാം ഭാവമായ്
പ്രണയം കൊലക്കത്തി കാത്തുനില്‍ക്കുന്നു ,

Thursday, 17 September 2015

പാപങ്ങളെ വിട

എന്തിനീ നാട്യമിന്നിനിയുമെന്‍ ഹൃദയമേ
വെറുതേ തുടിക്കുന്നതോരോരോ നൊടിയിലും
ആണ്ടു പോയാഴത്തിലിരുളിന്‍റെ കൈകളില്‍ പണയപ്പെടുത്തിയെന്നറിവതോ വൈകി
ഇനിയാ മടിത്തട്ടിലാണെന്‍റെ ജീവനം
മരണമെന്‍ കൈകളെ തൊട്ടുനോക്കും വരെ
പിഴകളെ പഴികളായ് കടമടച്ചെങ്കിലും
പലിശക്കണക്കെന്‍റെ പേരിനൊപ്പം ചേര്‍ന്നു
പലതിലും പതിവിലും വൈരുദ്ധ്യമേറെയായ്
പലരതില്‍ പലവിധം പൊയ്കള്‍ മെനഞ്ഞു
നേര്‍വഴികളേറെപ്പറഞ്ഞവര്‍ പിന്നെയും
നേരിന്‍റെ കൂടെയെന്‍ നേരിനെ ഒറ്റി
സിരകളില്‍ പാഞ്ഞൊരാ കാളകൂടത്തിനെ
കുത്തിവെച്ചോരിന്നു കൂട്ടത്തില്‍ മാന്യര്‍
അതിലിറ്റ അറിവിനെ തൊട്ടറിഞ്ഞപ്പോഴോ
പാപങ്ങളല്ലെന്‍റെ നഷ്ടങ്ങളേറെ യായ്
ജീവല്‍ തുടിപ്പിനെ ചോരത്തിളപ്പിനാല്‍
തട്ടി മായ്ച്ചേറെ ഞാനറിവീല്ലെനിക്കെത്ര
ഒടുവിലാ വഴിയില്‍ തെളിഞ്ഞൊരാ സ്നേഹത്തെ
കഴുവേറ്റി ഒരുമുഴം കാമക്കയറിനാല്‍
കണ്ടതില്ലന്നു ഞാന്‍ വെളുപ്പും കൊഴുപ്പു -
മല്ലാതൊറ്റ നന്മയും കണ്ണിരുട്ടായതില്‍
ഏറെ ദൂരം പോയതെങ്കിലും മിഥ്യയിന്നൊരു
വിരല്‍ പ്പാടിലാ സ്പന്ദനം സ്പര്‍ശമായ്
ഇന്നെന്‍റെ ഇരുളിലൊരു കണ്ണേറു കോലമാ -
ണെങ്കിലും നിഴലേ നീയിന്നുമെന്‍ പാതി
നീ വിട്ടു പോകുന്ന നേരത്തതുണ്മ ,,ഞാനും
പിരിഞ്ഞീടുമന്നോരീ ജനനിക്കു നോവാതെ ,,
നേരു കണ്ടെത്തുവാന്‍ കണ്ണീരു ചിന്തവേ
നാള്‍ വഴികളിലീ കണക്കെവിടെ ഒടുക്കും ഞാന്‍

Saturday, 5 September 2015

എന്‍റെ പാദങ്ങള്‍ നഗ്നമായിരുന്നു
നീയെന്‍റെ കാലില്‍ തറച്ച മുള്ളും
നിനക്ക് വിഷമുണ്ടായിരുന്നു
അതെനിക്ക് ലഹരിയും
ആ മുറിവായില്‍ ചോര വറ്റിയിരുന്നില്ല 
ഇന്നലെ വരെ കുത്തി നോവിക്കുന്നുണ്ടായിരുന്നു
നീയൊരു പുഴയായിരുന്നു
ഞാന്‍ നിന്‍റെ തീരത്തെ മരവും
നിന്‍റെ ആലിംഗനങ്ങളില്‍എന്‍റെ വേരറ്റു
മണ്ണൊലിച്ചു പോയ നേരറിഞ്ഞു ഞാന്‍
നിന്‍റെ മാറില്‍ കടപുഴകി വീണു ,,,പക്ഷെ
നീ വഴി മാറി ഒഴുകിയിരുന്നു ,,
മഞ്ഞായിരുന്നു നീ ,,എന്‍റെ കണ്ണ് മൂടിയ മഞ്ഞ്
പുലരിക്കിനാക്കളെ ഉണ്മയെന്നോര്‍ത്തു ഞാനാ
കോടമഞ്ഞില്‍ വഴിപോലും നോക്കാതെ ചുവടുവച്ചു
കണ്ണു തുറന്നപ്പോള്‍ മുന്നിലഗാധമാം കൊക്ക
താഴെ കടലിരമ്പം എന്നെ മാടി വിളിക്കുന്നു ,
ആ തിരകള്‍ എന്നെ കോരിയെടുക്കാന്‍ വെമ്പുന്നോ ?
ആ കടലാഴത്തില്‍ എനിക്കു താരാട്ടുണ്ടോ |?
കൊതിയോടു മുന്നോട്ടു കുതിച്ചു ഞാന്‍ ,,
പക്ഷെ എന്‍റെ കാലുകളെ ബന്ധിച്ചിരിക്കുന്നു
ദൂരെയെവിടെയോ ഒരശരീരി മുഴങ്ങുന്നു
അരുത് ,,,,അരുത്,,,
ആ തിരക്കൈകള്‍ നിന്‍റെ അച്ഛന്‍റെയല്ല
ആ ആഴങ്ങളില്‍ നിന്‍റെ അമ്മയുടെ താരാട്ടില്ല ,,
വ്യര്‍ഥമായ മോഹങ്ങളുടെ കടലാസില്‍
നോവുണര്‍ത്തുന്ന ഓര്‍മകളെ പോതിയൂ
ആ കടലിലതു വലിച്ചെറിയൂ ,,
കാലമാണാ കടല്‍ ,,,അതിലതു മുങ്ങട്ടെ ,,
ഇനിയും ഋതുക്കള്‍ മാറി വരും ,,,,,വസന്തം വരും
അതിലൊരു പൂവ് നിനക്കായി വിരിയും ,,,
നിനക്കായി മാത്രം ,,

Saturday, 8 August 2015

എന്‍റെചിന്തകള്‍ക്ക് വഴി പിഴച്ചു
കണ്ണീരുപ്പില്‍ കൈപ്പാണധികവും
ചിരിയില്‍ ചായം പുരട്ടിയിരുന്നതാണ്
പാപത്തിനു മരണമല്ല ശമ്പളം
പണവും സുഖവാസവും തന്നെയാണ്
രതിയിലെ തീയ്ക്കു പേര് കാമമെന്നും
സത്യത്തില്‍ അത് പ്രണയമാണെന്നും പഠിച്ചു
ചിതകൂട്ടി കാത്തിരിക്കുന്നത് കാലമല്ലെന്നും
കയ്യിലിരുപ്പാണെന്നും അനുഭവങ്ങള്‍ പഠിപ്പിച്ചു
നഷ്ടങ്ങള്‍ ഒന്നുമില്ലെന്നും വിട്ടു പോയതിനോടുള്ള
ആത്മാര്‍ഥതയാണ് ന്നഷ്ടമെന്നു തോന്നുന്നതെന്നും പഠിച്ചു
നെഞ്ചിലെ വേദനയുടെ ശരിക്കുള്ള പേര്
സ്വാര്‍ഥത എന്നാണെന്നും മനസിലാക്കി
മോഹഭംഗംഎന്നൊന്നില്ലെന്നും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ മറ്റൊരാള്‍ ചെയ്യണം എന്ന വാശിയേ അവര്‍ തോല്പ്പിക്കുന്നതാണ് എന്നും അറിഞ്ഞു
ഇനിയും പഠിക്കാന്‍ നാളേക്ക് വേണ്ടി കാത്തിരിക്കുന്നു ഞാന്‍
— 
ആട്ടവിളക്കിന്‍ തിരി മങ്ങി
വാരിച്ചൂടിയ വേഷം തീ വിഴുങ്ങി
എണ്ണ വറ്റും നേരമിറ്റ കണ്ണീരിനെ
സദസ്സറിഞ്ഞില്ലയെന്‍ കവിളറിഞ്ഞു
പാതി വെന്ത മനസിന്‍ നീറ്റലടക്കാന്‍
വന്ന കാറ്റിന് തിരശീല വഴി മുടക്കി
ഇരുളുപുണര്‍ന്നു സന്ധ്യ മരിച്ചതും
പുലരി വരിച്ചു ഇരുള് മറഞ്ഞതും
വിധിയാം വേദിയില്‍ ആട്ടത്തിനൊപ്പം മറഞ്ഞു
വേര്‍പ്പിറ്റുപടരുന്ന മുഖമെ ഴുത്തില്‍
നോവിനെ തോല്പിച്ച വന്യ ഭാവം പകര്‍ന്നു
കണ്ണ് ചോപ്പിച്ചോരാ ചുണ്ടയെ കളിയാക്കി
നെഞ്ചിലെ ചോപ്പെന്‍റെ കണ്ണില്‍ പടര്‍ന്നു
വന്യത്തിന്‍ ഒടുവിലോ ദൈന്യതക്കര്‍ത്ഥം
ചില്ലറ തുട്ടുകള്‍ മടി ചേരുവോളം
ആടിത്തിമിര്‍ത്തോരാ വേഷപ്പകര്‍ച്ചയില്‍
ജീവിതം വേരറ്റ നേരറിഞ്ഞില്ല ഞാന്‍
കദനം കഥയ്ക്കൊപ്പമിനി എഴുതിപ്പറഞ്ഞിടാം
വിരസമെന്നാകിലും വിധിയെ പഴിക്കുവാന്‍
വരികളില്‍ വഴികളില്ലിനി യെവിടെക്കതെങ്കിലും
വഴിമുടക്കാന്‍ വാഴ്വിലിനി വരികില്ലോരിക്കലും

Wednesday, 29 July 2015

ചെങ്കതിരൊളിയാ കവിളില്‍ പടര്‍ന്നു പോയ്‌
സിന്ദൂരമുരുകിയാ നെറ്റി ചുവന്നു പോയ്‌
കണ്ണിണയഴകിനാല്‍ കരിമഷിയണിഞ്ഞുപോയ്‌
ചുംബന മധുരമാ ചെഞ്ചുണ്ടണിഞ്ഞു പോയ്‌
പഞ്ചബാണന്‍ തന്‍റെ അമ്പിനാല്‍ പെണ്ണിന്‍റെ
നെഞ്ചകം കൊഞ്ചലില്‍ പിഞ്ചിയെന്നോ ?
നാഭിയില്‍ നേര്‍ത്തൊരാ ശ്യാമ രോമങ്ങളില്‍
പുളകമായ് പൂവിട്ട പിടയലിന്‍ ഹര്ഷമോ
മാറിടം പൂത്ത പൂ മൊട്ടിന്‍റെ മണമേറ്റു
പാരിജാതം തെല്ലു പരിഭവിച്ചെന്തിനോ
അഴകേഴുമൊരു ചുഴിയിലാണ്ടപോലെ നിന്‍റെ
പൊക്കിള്‍ തടത്തിലായ് മിഴി മയങ്ങി
മകര മഞ്ഞൂട്ടിയ ഇരവിന്‍റെ വിരിമാറില്‍
തണു തോറ്റ തീ പാറി ഉടലുകളുരുമ്മവേ
രതി സാഗരം നീന്തി ലാസ്യതീരത്തിലായ്
സ്വേദബിന്ദുക്കളെ പങ്കിട്ടെടുത്തു നാം
മാര്‍ച്ചൂടു മേല്ലെയായ് മഞ്ഞേറ്റു വാങ്ങവേ
മിഴിപൂട്ടി മൗനമായി മധുരംമയങ്ങി നാം
തെല്ലോരാ തെന്നലിന്‍ കൈകളില്‍ പുലരി
തൊട്ടുവിളിക്കുന്ന നേരം വരേയ്ക്കും

Friday, 3 July 2015

മുഖമില്ലാത്തവള്‍

മേഘം മറച്ചവള്‍ ,മഴവില്ലൊളിച്ചവള്‍ ,,
താരകപ്പൂക്കളെ താഴേക്കെറിഞ്ഞള്‍
മിഴി പൂട്ടി സൂര്യനോടങ്കം ജയിച്ചവള്‍
ചിരിച്ചില്ലുകൊണ്ടെന്‍റെ ചങ്കറുത്തിട്ടവള്‍
നീലക്കടല്‍ പൂണ്ട നീള്‍മിഴിക്കുള്ളിലെന്‍
നിദ്രയെ ബന്ധിച്ചു കനവു കവര്‍ന്നവള്‍
മുഖമെഴുതിയഴകിനെയതൊരു നൊടിയിനിയറിയുവാന്‍
മൊഴിമഴയിലലിയുമൊരു അലയൊലിയിതാകുവാന്‍ .....
ചിരിമലരൊളി വിതറുമാ ചൊടിയിതളിലലിയുവാന്‍
നിനവുണരുമൊരു ശലഭമതു പാറിപ്പറന്നെന്നില്‍
ചിറകിട്ട കനവിന്‍റെ നേരറിഞ്ഞപ്പോഴോ .,,,
അഴകവള്‍ക്കതുവരെ മുഖമെതുമില്ലത്രേ

Friday, 26 June 2015

ഏതിന്ദ്രനീലമിന്നെന്‍ വിരല്‍ തുമ്പിലായ്‌
ഏഴുവര്‍ണ്ണങ്ങളെ വിരിയിച്ചോരുക്കും ?
ഇനിയേതു ചിറകേറിയാകാശ മാറിലായ്
അനുരാഗമാരിവില്ലെഴുതാന്‍ തുടിക്കും?
ഇനിയേതുദീപമിന്നിരുളേറ്റു മങ്ങാതെ
ഇരു നാളമായെന്‍റെ മിഴിയില്‍ ചിരിക്കും ?
ഇനിയേതു മേഘമെന്‍ വേനലില്‍ പെയ്തിന്നു
പുളകങ്ങളായൊന്നു പൂവിട്ടു നില്‍ക്കും?
ഇനിയേതു മോഹം തുഴഞ്ഞിന്നു നോവിന്‍റെ
ആഴങ്ങളില്‍ പോയ മുത്തെടുക്കും ഞാന്‍
ചൊരിമണലിലെഴുതിയൊരു വരിയിന്നു ശിഖ പൊട്ടി-
യെവിടേക്കൊളിച്ചെന്നതറിയില്ലെനിക്ക് .
തീരം മറച്ചതോ..?തിര വന്നുമായ്ച്ചതോ?
ഇരുളോളിപ്പിച്ചതോ ?..വെയിലേറ്റെരിഞ്ഞതോ ?
ആശകള്‍ക്കപ്പുറം അതിജീവനം തേടി ,
അമ്പേ പരാജിതന്‍ ഞാന്‍

Friday, 19 June 2015

ഓര്‍മ്മകള്‍

എന്‍റെ രക്തത്തിനു
നിന്‍റെ സിന്ദൂരത്തിന്‍റെ നിറമായിരുന്നു ,,
എന്‍റെ വരികള്‍ക്ക്
നിന്‍റെ വിരഹത്തിന്‍റെ സ്മൃതികളുണ്ടായിരുന്നു
എന്‍റെ വേദനയില്‍
നിന്‍റെ മോഹഭംഗങ്ങള്‍ പിടയുന്നുണ്ടായിരുന്നു
എന്‍റെ സ്വരത്തില്‍
നിന്‍റെ കൊഞ്ചലുകള്‍ വീണാനാദമായിരുന്നു
എന്‍റെ പ്രണയത്തില്‍
നിന്‍റെ മനസിലേഴുവര്‍ണ്ണങ്ങള്‍ പൂത്തിരുന്നു
എന്‍റെ പരിഭവത്തില്‍
നിന്‍റെ കവിളുകള്‍ ഈറനായിരുന്നു
എന്‍റെ കോപത്തില്‍
നിന്‍റെ കിനാക്കളെല്ലാം മരിച്ചിരുന്നു
എന്‍റെ വേര്‍പാടില്‍
നിന്‍റെ കാവ്യങ്ങള്‍ക്ക്നീ ചിതയൊരുക്കിയിരുന്നു
എന്‍റെ നെഞ്ചില്‍
നിന്‍റെ ചോരയിലെഴുതിയ വരികളായിരുന്നു
ഒരു വേനലിലും കരിയാത്ത ഓര്‍മകളുടെ
വിത പാകിയ നിന്‍റെ അനുരാഗമന്ത്രങ്ങള്‍

Wednesday, 17 June 2015

പ്രതിജ്ഞ

ദേശാടനങ്ങളില്‍ ,,വഴിയമ്പലങ്ങളില്‍ ,,
ചുവടിടറിപ്പോയ കാരിരുള്‍ പാതയില്‍
തിറകെട്ടിയാടിയ മായയ്ക്കുമുന്നിലെന്‍
തീണ്ടാ വിരലാ മദം തൊട്ടു മയങ്ങി
യവനത്തിലെ പാതി ലഹരിക്ക്‌ ശയ്യയായ്
വിധിയെ പഴിച്ചിന്നു വികടമാം വിന്യാസം
തെരുവും തെരുക്കൂത്തുമായെത്ര രാക്കളില്‍
പ്രജ്ഞയെ കൊന്നിട്ട മദിരാചഷകങ്ങളില്‍
വെവ്വേറെ വേഷങ്ങള്‍ വികലമാം രൂപങ്ങള്‍
വരികാത്തു വാരിധിയില്‍ വെറുതെ നടക്കുന്നു
പുകയും പുഴുക്കുത്തുമേറ്റെ ന്‍റെ കരള്‍ വാടി
അതിലൊറ്റ വേഷമായ് അലയുന്ന കാലത്ത്
ചുട്ടുപൊള്ളിച്ചെന്‍റെ കരളിനെ നോവിച്ചു
കണ്ണുനീരില്‍ പൊതിഞ്ഞമ്മതന്‍ വാക്കുകള്‍
നഷ്ടത്തിനെ പെറ്റ നാരിക്കു നാളെയൊരു
നെടുവീര്‍പ്പ് പോലും പിടയ്ക്കില്ല നെഞ്ചിലായ്
ലഹരിക്കുമേല്‍ പാഞ്ഞ മിന്നലായ് വാക്കുകള്‍
തിരിവച്ചു പുതു ദീപമൊന്നെന്‍റെ ഉള്ളിലായ്
അറിവിന്‍റെ തോണിയില്‍ തുഴ മാറ്റി മിഴി പൂട്ടി ,,
ഒഴുകാതെയൊഴുകണമിനിയൊരു പുലരി തേടി ,,
അഴലുകള്‍ ചുഴിയാകുമാഴിക്കു മീതേ
കഴലാഴ്ന്നു താഴാതെ പുതു വഴികള്‍ തേടി
.,,,,,,,,,,,,,,,പ്രതിജ്ഞ ,,,,,,,,,,,,,,
മിഴി രണ്ടും പൂട്ടി ഞാന്‍ സൂര്യനെ തോല്പിച്ചു ,
ഇരുളിലിനിയതിലേറെ പൊന്‍ പ്രഭയേതെന്നു ,
സന്ദേഹമോടെന്‍റെ ഇട നെഞ്ചറിഞ്ഞു,,,,
.,,പ്രിയസഖി നിന്നോര്‍മ്മയാണെന്‍റെ ചിന്തയില്‍ ,,
,അതിലേറെ ശോഭയില്‍ എരിയുന്ന നൊമ്പരം .

Friday, 12 June 2015

മഴ അവളായിരുന്നു

മഴ ,,,
പ്രണയമായിരുന്നെന്നും മഴയോട്
ദാഹമായിരുന്നു നനഞ്ഞോട്ടുവാന്‍
ഒരിലയായിരുന്നു ഞാന്‍
ശിശിരം കൊഴിക്കാതെ പോയോരില
പെയ്യാ മഴയ്ക്കായി താനെ കൊഴിഞ്ഞോരില
കാറ്റിന്‍റെ തൊട്ടിലിന്‍ കെട്ടഴിഞ്ഞപ്പോള്‍
മണ്ണിന്‍ മാര്‍ചൂടില്‍ മയങ്ങിപ്പോയോരില
മീനക്കൊടുംവെയില്‍ മുള്ളുകള്‍ കൊണ്ടിട്ടും
മുറിവേറ്റ നെഞ്ചിലായ് മഴ കാത്തുനിന്നോരില
മാനം കൊതിപ്പിച്ച മാഹേന്ദ്ര ജാലത്തെ
മുഗ്ധം മുകരുവാന്‍ കൊതിച്ചു പോയോരില
മറയത്തിരുന്നെന്‍റെ മുകിലവള്‍ തൂകുന്ന
മുത്തങ്ങളാണെനിക്കി മഴ മുത്തുകള്‍
ചെറു ചുംബനം കൊണ്ട് തൊട്ടുണര്‍ത്തിപ്പിന്നെ
വര്‍ഷമായ് പെയ്തെന്നെ വാരിപ്പുണര്‍ന്നു
പടിയിറങ്ങിപ്പോയ പുളകങ്ങളോക്കെയും
പുതുമണം പൂവിട്ടു പിന്നെയും വന്നു
അറിയാതെ നിന്നിലേക്കലിഞ്ഞോട്ടെ ഞാനി -
ന്നത്രമേലെന്നെ നീ അറിയുന്നതല്ലേ ,,
പെയ്തിട്ടും പെയ്തിട്ടും തീരാതെ നീയും
എത്ര നനഞ്ഞിട്ടും ദാഹമോടുങ്ങാതെ ഞാനും

Tuesday, 9 June 2015

എന്‍റെ നിഴലെവിടെ

എന്‍റെ നിഴലെവിടെ?,,,
ശരികളെല്ലാം ചേര്‍ത്ത ശവകുടീരത്തിലെന്‍ ,
ശരികള്‍ക്കുമോപ്പം നടന്നോരെന്‍ നിഴലില്ല .
മറയ്ക്കുന്നിതെന്തിനോ മനപൂര്‍വമല്ലൊട്ടു,
പിഴയൊടുങ്ങിപ്പോയ പാപത്തിന്‍ വഴികളില്‍ ,
നേരിന്നു കുറുകെ മുറിച്ചെന്‍റെ വാളിനാല്‍ ,
നേരും നുണയുമായ് വേറെ പിരിക്കുവാന്‍ .
മാണിക്യമെന്നോര്‍ത്തു മകുടത്തിലേറ്റിയ,
നുണയെന്‍റെ നാവിനെ നായയായ് മാറ്റി ,,
നേരിന്നുമൊപ്പമെന്‍ നിഴലും മരിച്ചെന്നു
നുണ പറഞ്ഞിട്ടു ഞാന്‍ നിഴലിനെ തേടുന്നു ..

Monday, 8 June 2015

പുലരിയിന്നെന്തേ പുഞ്ചിരിച്ചെന്നോട്
കുയിലു ഞാന്‍ പാടാതെ മറുപാട്ട് പാടി ?
തൊട്ടതില്ലോട്ടുമെന്നിട്ടുമെന്തേ മുഖം കുനി -
ഞ്ഞൊട്ടൊന്നു വാടീ നീ തൊട്ടാവാടീ ?
പാരലിഞ്ഞീടുമീ പാരിജാതത്തിന്‍ മനം
കട്ടെടുത്തോടിയീ കാറ്റിന്നു വന്നു ,,
ശലഭങ്ങളൊരുകോടി ചിറകടിച്ചേന്‍ മുന്നില്‍
ചന്തത്തിലായിരം ചിത്രം വരഞ്ഞു
അരുവിക്കരഞ്ഞാണം അഴകായോരുക്കുവാന്‍
ആഷാഢമേഘങ്ങള്‍ മഴമുത്ത് കോര്‍ത്തു
അരിമുല്ലയറിയാതെയധരം വിടര്‍ത്തിയാ
അണി മഴയിലതിലോലമലസം നനഞ്ഞു
ഈ വര്‍ണ്ണ ഹര്‍ഷതിനര്‍ത്ഥം ഗ്രഹിച്ചതും
പാടെ നടുങ്ങിയെന്‍ നഷ്ടത്തെയോര്‍ത്തു ഞാന്‍
മുകിലിന്‍ മുടിക്കീഴില്‍ മുഖമോളിപ്പിച്ചവള്‍
മന്ദഹാസംകൊണ്ട് വെയിലിനെ കൊന്നവള്‍ ,
മോഹമായെപ്പോഴും മറയത്തിരുന്നവള്‍
മായയായിന്നെന്‍റെ മുറ്റം കടന്നു പോയ്‌
നൂപുരധ്വനികളിന്‍ താളം തിരഞ്ഞോരെന്‍
കണ്ണിലാ മണലിലെ കാല്‍പ്പാടു മാത്രമായ്

Thursday, 4 June 2015

നിനക്കായി

ഇന്നലെയുടെ വേദന നീയായിരുന്നു
ചിത്രങ്ങള്‍ നീയായിരുന്നു ,,,ചായങ്ങളെന്‍റെയും
ഗാനങ്ങള്‍ നീയായിരുന്നു ,,,സ്വരമെന്‍റെയും
നടനം നീയായിരുന്നു ,,ചുവടുകളെന്‍റെയും
ചിലങ്ക നീയായിരുന്നു ചിലമ്പലെന്‍റെയും
തീര്‍ത്ഥം നീയായിരുന്നു ,,കൈക്കുമ്പിളെന്‍റെയും
ദേവി നീയായിരുന്നു ,,,സോപാനമെന്‍റെയും

ആകാശം നീയായിരുന്നു ,,,മേഘങ്ങളെന്‍റെയും
മാരിവില്ല് നീയായിരുന്നു ,,,,വര്‍ണ്ണങ്ങളെന്‍റെയും
നിലാവ് നീയായിരുന്നു ,,നിശയെന്‍റെയും
നദി നീയായിരുന്നു ...,,,,,ഓളങ്ങളെന്‍റെയും
സാഗരം നീയായിരുന്നു ,,,സീമകളെന്‍റെയും
തീരം നീയായിരുന്നു ,,,തിരകളെന്‍റെയും
ഇന്ന് നീയായിരുന്നു ,,ഇന്നലെ ഞാനും
അകലങ്ങളില്‍ നീയും അരികെ ഞാനും
പിണക്കത്തില്‍ നീയും ഇണക്കത്തില്‍ ഞാനും
പിരിയില്ലെന്ന് നീയും പിരിയുമോയെന്നു ഞാനും
പിരിഞ്ഞത് നീയും പിരിയാതെ ഞാനും
ഓര്‍ക്കാതെ നീയും ഓര്‍മകളില്‍ ഞാനും
വേര്‍പാടില്‍ നീയും വേദനയില്‍ ഞാനും
മൗനത്തില്‍നീയും മൊഴികളില്‍ ഞാനും
മിഴികളില്‍ നീയും മിഴിനീരില്‍ ഞാനും
ഇന്നലെ ഞാനായിരുന്നു ,,
എന്‍റെ വേദന നീയും
തളര്‍ന്നു പോകുന്നെന്‍റെ  കൈകള്‍
വിറച്ചിടറുന്നു വിരല്‍തുമ്പുകള്‍ ,

ദേശാടനങ്ങളിലെന്നോ ചവിട്ടി മെതിച്ച പൂക്കള്‍ ,,
അതിലോരോറ്റപ്പൂവിന്‍റെ ഉഗ്രശാപത്തിലായ്
ചിന്തകള്‍ക്കാകെയിന്നു തീ പിടിച്ചു
എരിഞ്ഞു പോയെന്‍റെ താളുകളെല്ലാം
വാടിപ്പോയിന്നക്ഷര പ്പൂക്കളും
പൊട്ടിക്കരഞ്ഞെന്‍റെ തൂലികയിന്നാ ,
തീയണയ്ക്കാനായി  ജീവന്‍ വെടിഞ്ഞു ,,

ആ കുഴിമാടത്തിലോന്നര്‍പ്പിക്കുവാനൊരുപിടി
വാടാത്തപൂക്കള്‍ എനിക്കേകുവാനായ്
ആരിന്നു വരുമോരാള്‍
ആരിന്നു വരുമൊരാള്‍
ഇനിയും വസന്തമെന്‍നേര്‍ക്കിത്ര  വൈകുമോ?

Tuesday, 2 June 2015

ഭൂകമ്പം

ഇന്നലെകളെല്ലാം  ജയിച്ചെന്ന ഹുങ്കിലായ് ,
നാളെകള്‍ക്കെല്ലാം കടിഞ്ഞാണോരുക്കി  ഞാന്‍ ,

വേദങ്ങളറിയാതെ സോമയാഗം ചെയ്തു ,,
ദേവനായെന്നോര്‍ത്തു രാജ്യം ഭരിച്ചു    ,,

മായയാം രാജ്യത്തിനഭിവൃദ്ധിക്കായെന്‍റെ
സമ്പത്തൊടുക്കിയിന്നശ്വമേധങ്ങളാല്‍ ,,

കെങ്കേമരില്‍ കേമനെന്‍ അശ്വമെന്നിട്ടും ,,
ശ്വാസം മുടക്കിയാ പ്രാണനെ കൊന്നു പോയ്‌.

കാടിനേക്കൊന്നു ഞാന്‍ കടലിനെ കൊന്നു ഞാന്‍
പുഴകളെ പുഴുവണ്ണമാക്കി കുറച്ചു

നിധിയുണ്ടതെന്നോര്‍ത്തു നീരാളിക്കൈകളാല്‍
പാതാളലോകത്തും പാടം കിളച്ചു

കാരിരുമ്പിന്‍പെരും കൂടത്തിനാല്‍ തല്ലി
വയലുറപ്പിച്ചെന്‍റെ   മണിമന്ദിരം തീര്‍ത്തു

ഗിരിനിരകളെന്നിലും തലയെടുപ്പാണെങ്കില്‍
പാടെ നിരത്തിയെന്‍ പാദത്തിനൊപ്പമായി

വെട്ടിപ്പിടിച്ചു ഞാന്‍ ഭൂമിതന്‍ മക്കളെ ,,
പലവിധം ക്രൂരമായ്‌ കൊന്നോടുക്കിക്കൊണ്ട് .

മക്കളെ കൊന്നവന്‍ മാറില്‍ കിടക്കയോ ?
അമ്മയ്ക്കിതില്‍പ്പരം കോപമുണ്ടാകുമോ ?

കാറ്റായി ,,തിരയായി പലവിധം വന്നവള്‍
കാലമെന്നെ കാത്തു കൈക്കൂട്ടിനുള്ളില്‍ ...

ഇനിയെന്തു രൂപമെന്നറിയാതെ ഞാനെന്‍റെ ,
കൊട്ടാരമിരുളാഴ്ത്തി ഒളിവില്‍ കഴിഞ്ഞു


വെഞ്ചാമരങ്ങളില്‍ കൊലമരം കണ്ടുവോ ?,,
അകന്നു പോയ്‌ തെന്നലും  തണുവണിയിക്കാതെ ,,,

പെരുമ്പറയോലികളില്‍ കാഹളങ്ങളില്‍  മനം ,,
ഭയമായ് പകച്ചെന്‍റെ  അന്ത്യം വിദൂരമോ ?

കാലനെ പേടിച്ചു കാട്ടാറ് കൊണ്ട് ഞാന്‍ ,,,
കോട്ടയ്ക്കു ചുറ്റും കിടങ്ങു തീര്‍ത്തിട്ടു .

കാട്ടാറ് കരചീന്തി കടയറ്റ കരിവീട്ടി ,,
ഭൂമിക്കു ഗര്‍ഭം ധരിപ്പിച്ചെന്‍ കാലനെ  .

ഭ്രൂണം കലക്കാനുറച്ചു ഞാന്‍ വീഴ്ത്തിയാ ,,
ധരണിതന്‍ മാറിലായി കൊടും കാളകൂടം ,

നഗ്നയാം കടലിന്‍റെ പൊക്കിള്‍ തടത്തിലായ് ,,
ഉറകൊണ്ട ചുഴിയിലാ രൗദ്രം കുമിഞ്ഞു ,,,

വയട്ടാട്ടിയായി വന്നോരിടി മിന്നലിന്‍ കയ്യില്‍,,
പെറ്റത് ചാപിള്ളയെന്നറിഞ്ഞിട്ടെന്നോ ,,

ബ്രഹ്മാണ്ഡമൊട്ടു വിറകൊള്ളിടും പോലെ
മാറത്തടിച്ചു കരഞ്ഞു പോയ്‌ ഭൂ മാതാ ,

ആ പിടച്ചിലിന്നാക്കം താങ്ങാന്‍ കഴിയാതെ
തകര്‍ന്നെന്‍റെ കൊട്ടാര ഗോപുര ശൃംഗങ്ങള്‍ ,,

വിണ്ടു കീറിപ്പോയ രാജവീഥികള്‍ക്കൊപ്പം ,,
ആണ്ടുപോയാ വിള്ളലിലെന്‍ സ്വപ്നരാജ്യവും .

വിധിയെ തടുക്കുവാനാവില്ലതെന്നുണ്മ യറിയുന്നോ -
രല്പന്‍റെ രോദനം പോലെന്‍റെ വംശമൊടുങ്ങി ,,

പൊരുളെന്തെന്നറിയാതെ മാലോകരെല്ലാം
പാടി നടക്കുന്നു ഭൂകമ്പമെന്നു പോല്‍

ഭൂമിക്കു ഞാന്‍ ചെയ്ത പാതകത്തിന്‍ പക -
വീട്ടലാണിന്നിതെന്നറിഞ്ഞവന്‍  ഞാന്‍  മാത്രം ,,,,,





Monday, 1 June 2015

പറയാതെയെന്തോ പറയുവാനാശിച്ചു ,
അറിയതെയെന്തോ അറിയുവാനാശിച്ചു ,
അറിഞ്ഞതും പറഞ്ഞതും മറക്കുവാനാശിച്ചു ,
മറവിക്കുമൊപ്പം നടക്കുവാനാശിച്ചു ,
മോഹങ്ങളെല്ലാം മരിക്കുവാനാശിച്ചു .
മോഹ ഭംഗങ്ങളില്‍ എരിയുവാനാശിച്ചു
,
എരിയുന്ന ചിതയിലെന്നാശകള്‍ മാത്രമാ -
യെരിയാതിരിക്കട്ടെ യെന്നു ഞാനാശിച്ചു .

Thursday, 28 May 2015

പ്രണയ ലേഖനം

കടലുറങ്ങിപ്പോയ കാതര മിഴികളില്‍ ,
നാണം തിരിവച്ച തിരയിളക്കങ്ങളില്‍ ,

അടരും പളുങ്കു പോലാമണിമൊഴികളില്‍ ,
നുണക്കുഴിക്കിണയായ ഇരുകവിള്‍പ്പൂക്കളില്‍

ചിരിമഴ തൂകുന്ന ചെമ്പൂചൊടികളില്‍ ,
പ്രണയം തിരഞ്ഞു മയങ്ങി നിന്‍ ചാരെയായ് .

വഴിമാറിയോഴുകുന്ന  വൈഗയായിന്നു ഞാന്‍ ,
വന്നു വിലയിച്ചു നിന്‍ നീല മിഴിയിലായ് .

എന്തിനു ബന്ധിച്ചു പീലികള്‍ കൊണ്ടെന്‍റെ ,-
ഹൃദയത്തെ നീ നിന്‍റെ കണ്ണുകള്‍ക്കുള്ളില്‍ ?

അക്ഷര സുന്ദരി പരിഭവിച്ചേന്നോട് ,
നിന്‍ മുഖബിംബത്തെ വര്‍ണിച്ചതില്‍ പിന്നെ
.
 സംഗീത രാഗങ്ങളെല്ലാം മറന്നു ഞാന്‍ ,
നിന്നോടെനിക്കുള്ള പ്രേമരാഗത്തിനാല്‍ .

സ്വപ്നങ്ങളില്ലെന്‍റെ നിദ്രകള്‍ക്കൊട്ടുമേ ,,,
നീയെന്ന സ്വപ്നത്തിലാണെന്‍റെ  നിദ്ര .

എഴുതാന്‍ മറന്നൊരീ ചിത്രങ്ങളൊക്കെയും ,
ചായം പകര്‍ന്നപ്പോള്‍ നിന്‍ രൂപമായ്‌ മാറി
.
നിന്‍ നാദധാരയില്‍ ഇടനെഞ്ചു പിടയുന്ന
പ്രിയ നൊമ്പരം പൂണ്ട വീണയാണിന്നു ഞാന്‍

പറയാതെയിന്നിരു മൗനങ്ങളീണമായ് ,
നിറ തുളുമ്പാനായി യിനിയെത്ര നാള്‍കൂടി ???/

അനുരാഗ സന്ദേശമിനിയെത്രയെഴുതണം ,,,
ദേവനന്ദേ നിന്‍റെ  ദേവരാഗത്തിനായ് ??????

Sunday, 24 May 2015

ഇണയായിരുന്നിട്ടും ഇടനെഞ്ചറിഞ്ഞിട്ടും ,
ഇരവിന്‍റെ നൊമ്പരം ഇരുളു തന്നെന്നതോ ?

സ്വന്തമല്ലോട്ടുമെന്നറിഞ്ഞിട്ടുമെന്തേ  നീ,
നിലാവിനെ പ്രണയിച്ചു നിശാഗന്ധിപ്പൂവേ ?

താലിച്ചരടില്‍ പിടഞ്ഞറ്റ കനവുകള്‍ ,
തുടിച്ചിന്നുകേഴുന്നത തി ജീവനത്തിനോ ?

ചുരുളഴിച്ചിട്ട പൂഞ്ചായലലകളില്‍ ,,,
മിഴിനീരു മായ്ച്ചിട്ട കണ്മഷിക്കൂട്ടതില്‍ ,,
,
വര്‍ണ്ണം വെടിഞ്ഞോരാ മഞ്ചാടി മണികളില്‍ ,,
മഴവില്ലു മോഹിച്ച മയില്‍‌പീലി തണ്ടതില്‍ ,,]

അറിയാതെയിന്നും കൊതിച്ചുപോയാ മനം
എന്നോ മറന്നിട്ട മൌനാനുരാഗത്തെ ,,,,,,, 

Friday, 22 May 2015

ചെന്തീക്കനല്‍ ചൂടിലീ കൊടുംവേനലില്‍,
ചപലമാം ചിന്തയില്‍ ചുടുനിണം ചിന്തുന്നു .

കോവിലില്‍ ,പള്ളിയില്‍ ,കുരിശിന്‍റെ വഴിയിലും ,
തേടിത്തിരഞ്ഞു ഞാന്‍ കണ്ടില്ല ദൈവത്തെ ?

മുടിയഴിച്ചാടുന്ന മൂഡനാം കോമരം ,
മുപ്പാരിലും മുന്‍പനെന്നുള്ള  ധാര്‍ഷ്ട്യമോ ?

ഇല്ലാത്ത ദേവിക്കു പാദപൂജയ്ക്കായി ,
സ്വന്തം കുരുന്നിന്‍റെ ശിരസറുത്തീടുന്നു .

മരതക വൈഡൂര്യ സ്വര്‍ണ്ണ മാണിക്യങ്ങള്‍ ,
കാല്‍ക്കലുപെക്ഷിച്ചിട്ടു ഭിക്ഷയാചിക്കുന്നു .

ദേഹവും ദേഹിയും ഇല്ലാത്ത ദൈവത്തി -
ന്നായിരം കോടിയില്‍ ഗോപുരം കെട്ടുന്നു .

കനകം പൊതിഞ്ഞിട്ടു വായ്ത്താരിപാടുന്നു ,
രത്നപാത്രങ്ങളില്‍ അമൃതേത്തൊരുക്കുന്നു ,, ,

പാലട ,പായസം ,പടച്ചോറു നേദിച്ചു ,
ഭക്ഷിച്ചതില്ലൊ ട്ടു മാ തങ്ക വിഗ്രഹം .

വയറൊട്ടി ,കണ്‍കുഴിഞ്ഞീ രാജവീഥിയില്‍ ,
ഉണ്മയാം ദൈവങ്ങള്‍ പട്ടിണി കാക്കുന്നു .

കൊന്നതും ചത്തതും ചാകാനിരിക്കുന്നതും ,
ജീവനില്ലാത്തോരാ  ദൈവത്തിനായ് തന്നെ .

കണ്ടതില്ലെങ്ങും ചെകുത്താനുവേണ്ടി -
പ്പൊലിഞ്ഞൊരു ജീവന്‍റെ നിഴലൊന്നു പോലും

ശില്‍പ്പിതന്‍ ജാലത്തില്‍ കാട്ടുകരിങ്കല്ല് ,
ദേവനായി ദേവിയായ് രൂപം ഭവിക്കുന്നു .

സന്ദേഹമാണിന്നും ശരിക്കുള്ള ദൈവം ,
ശില്‍പി തന്നെന്നുള്ളതോ കാട്ടുകരിങ്കല്ലോ ???

ചപലമാം ചിന്തകള്‍ ചപലമാം ചിന്തകള്‍ ,,
ചുടുനിണം  ചിന്തിച്ച ചപലമാം  ചിന്തകള്‍ 

Thursday, 21 May 2015

ആയിരംകാതങ്ങളീ വെയില്‍ ദൂരങ്ങള്‍ ,
അനുരാഗവനമുല്ല തേടിയലഞ്ഞു ഞാന്‍ .

കുയിലുറങ്ങിപ്പോയ പൂമരച്ചില്ലകള്‍ ,
അണിവാകക്കൈകളെന്‍ കുടയായ് വിരിഞ്ഞു

പാടെ കരിക്കുന്ന സൂര്യതാപത്തിലും ,
തീപ്പിടിക്കാതെന്‍റെ പ്രണയമേഘങ്ങളെ ,

രജനിതന്‍ നടയിലായ് കാണിക്കവച്ചു .
രതിമധുര സുരതരസ താല്‍പര ദേവി ,
മതിമുഖി തൃപ്തയായ് വരമായ് മൊഴിഞ്ഞു ,

വാസന്തയാമങ്ങളായിരം നിദ്രയില്‍ ,
പ്രണയം പകുത്തിടാമിനിയൊരു ശയ്യയില്‍ .

നിഴലായോളിച്ചു നിന്‍ ഹൃദ്പ്രകാശത്തിനെ ,
മങ്ങലേല്‍പ്പിക്കാതെ മായയായ് തീര്‍ന്നിടാം .

ഇരു കുഞ്ഞു പ്രാക്കളായ്‌ മഞ്ഞുകൂടും തേടി,,
ചിരകടിച്ചോരുമിച്ചു വിണ്ണില്‍ പറന്നിടാം 

Tuesday, 19 May 2015

നിലാക്കായളോളം തുഴഞ്ഞെത്തിയീ
താരകപ്പെണ്‍ കൊടിയെന്‍ ദേവയാമിനി

ചന്ദന ഗന്ധത്തിലായ് മദം പൂണ്ടുനിന്‍
ഈറനാം വാര്‍മുടി വാരിപ്പുതച്ചു ഞാന്‍

മുടിതുമ്പിലിറ്റി റ്റ ജലശംഖു പുഷ്പങ്ങള്‍
പൂക്കളമെഴുതിയിന്നെന്‍ വിരിമാറിലായ്‌

ചൊടിയിതള്‍ വിറകൊണ്ട ലജ്ജതന്‍ പൊരുളെന്‍റെ
അധരം കവര്‍ന്നവള്‍ മധുരമായ് പങ്കിട്ടു

അഴിയാന്‍ കൊതിച്ചൊരാ കഞ്ചുകം ബന്ധിച്ചു
നഖചിത്രമെഴുതിയെന്‍ കവിള്‍ത്തടം നോവാതെ

ചഞ്ചലമിഴിയാളിന്നഞ്ചിതള്‍ കൈകളാല്‍
നെഞ്ചിടിപ്പിന്‍ ഇളം തുടിപ്പില്‍ കിതപ്പില്‍

തരളിതയായ് പുണര്‍ന്നിഴുകി തളര്‍ന്നെന്‍റെ
സ്വേദ ബിന്ദുക്കളില്‍അലിഞ്ഞലിഞ്ഞില്ലാതായ്

ചിറകടിച്ചുണര്‍ന്നോരാ പുലരിക്കിനാക്കളില്‍
അരുണന്‍റെ  രാജ്യം പിറന്നിടും മുന്‍പേ

കരുതലിന്‍ മുദ്രയായ് നെറ്റിയില്‍ ചുംബിച്ചു
കളഭഗാമിനിയെന്‍ കരി മിഴി മാഞ്ഞു പോയ്‌ 

Monday, 18 May 2015

ഇന്നെന്‍ കരള്‍ പുണര്‍ന്നോരീയിളം കാറ്റിലായ്,
ഇതള്‍ കൊഴിഞ്ഞോരോറ്റപ്പൂവിന്‍ തേങ്ങലലിഞ്ഞിരുന്നു .

വിരഹം വരച്ചിട്ട കോലങ്ങള്‍ നെഞ്ചേറ്റി ,
വിവശം പിടഞ്ഞവള്‍ നെടുവീര്‍പ്പടക്കി .

താളം തകര്‍ന്നോരാ ചുടുനിശ്വാസങ്ങളില്‍ ,
വിങ്ങലൊളിച്ചവള്‍ ഇരുളിന്‍റെ മാറിലായ്,

ഇഴ നെയ്തു കൂട്ടിയ ശിഥില മോഹങ്ങളില്‍ ,
ഉറവറ്റിപ്പോയ കണ്ണുനീര്‍ ചാലുകള്‍.
വിധിയെ പഴിച്ചവള്‍ ചുവരുകള്‍ക്കുള്ളിലായ്.

പ്രണയ ദാഹാര്‍ദ്രയാമീ മിഴിപ്പൂവിന്‍റെ ,
നൊമ്പരം ഞാനെന്‍റെ  കാവ്യമായെഴുതി .

ശ്രീരാഗ ശീലിലായ് ഈണം പകര്‍ന്നതില്‍ ,
ഇന്നവള്‍ക്കായി ഞാന്‍  താരാട്ടു പാടി .

വിരസമാം ഏകാന്തയാമങ്ങള്‍ വിട്ടവള്‍ ,,
ചിറകേറിയെത്തിയെന്‍ പ്രണയ ശൃംഗത്തിലായ്.

നിദ്രതന്‍ ലാസ്യത്തില്‍ മിഴി കൂമ്പും നേരം ,,
വിട പറഞ്ഞകലാന്‍ മടിച്ചവള്‍ മന്ത്രിച്ചു ,,

കൈവിടല്ലെന്നെ നീയിനിയുള്ള നാളൊന്നും
പെയ്തോഴിഞ്ഞോട്ടെ ഞാന്‍ നിന്‍ കരള്‍ തീരത്തായ്‌.

Saturday, 16 May 2015

കാര്‍മേഘ മൊഴിയാണോ  കാതോരമാരവം
ഇമ്പമാര്‍ന്നിണ  ചേര്‍ന്ന ഈ മഴയ്ക്കീണമായി

തന്തികളായില തുമ്പുകള്‍ വിറ കൊണ്ടതില്‍
ഇണ ചേര്‍ന്നു ചിതറിയീ ഈറന്‍ മഴതുള്ളി

പുളകിതയായ് പുതുമണമേകി മണ്ണിനായ്
മയങ്ങിയാ താരട്ടിലായ് കൊടും വേനലും

ബാഷ്പം പടര്‍ന്നോരീ  ചില്ലുവാതിലില്‍
വിരല്‍ കോറി മിഴി കോര്‍ത്തു ഞാന്‍ നിന്‍റെ  നടനം  
                               
  ഏകയാണിന്നെന്നറിഞ്ഞുവോ നീ നല്‍കി
വെണ്മഴ തുള്ളിയെന്‍ മൂക്കുത്തിയായിന്നു

 കാറ്റൊളിപ്പിച്ച നിന്‍ മണി  ചിലമ്പിലെ
മുത്തായിരുന്നെങ്കിലെന്നു ഞാനാശിച്ചു

പരിഭവിച്ചിന്നു നീ മറയുന്നുവെങ്കിലും
പാതി മറഞ്ഞു  നീ തിരയുന്നതെന്നെയോ

നീ കുറിച്ചിട്ട സ്നേഹ സന്ദേശമോ
ഹേതുവായ് തീരുന്നു നിന്നെ കൊതിക്കുവാന്‍


                              

Friday, 15 May 2015

വിണ്ണിന്‍റെ മംഗല്യ സിന്ദൂരചെപ്പിനെ 
തൂവിപ്പടര്‍ത്തിയാ മേഘം ചുവപ്പിച്ചു ,,
തിറകെട്ടിയാടിയ പകലവന്‍ മാഞ്ഞുപോയ് ..

Thursday, 14 May 2015

മയില്പീലിതുണ്ടിനോപ്പം പിടഞ്ഞതു

പൊന്നില്‍ പൊതിയാനാവതില്ലെന്നാലും പൊന്‍ -
ഇലഞ്ഞിപ്പൂ മാലേയം കോര്‍ത്തു വച്ചിന്നു ഞാന്‍

പട്ടുടയാടകള്‍ കൊതിച്ചതില്ലെന്നാലുമീ
നറുനിലാപ്പുടവ നെയ്തു വച്ചിന്നു ഞാന്‍

ഇടനെഞ്ഞിലൊരു നറുനാളമായ് ആളുന്നു
നിന്‍ പ്രേമ ബാണങ്ങള്‍ തിരിവച്ച  നാണം

അശ്രുകണങ്ങളില്‍ നിന്നോളിപ്പിച്ചു ഞാനത്
ഒരു ചെറു ചിരിയെന്‍ ചൊടിയിലായ് ചൂടി

ബന്ധങ്ങളായിരം കന്മതില്‍ കോട്ടകളായതില്‍ തട്ടി -
ചുടു നിണം പൊടിച്ചുടഞ്ഞെന്‍ കരിവളകള്‍

കാലമൊരുക്കിയ ചിതയിലായാഗ്നിയെ
സ്വയം വരിച്ചോടുങ്ങിയ പ്രണയ ശലഭങ്ങള്‍

എഴുതാന്‍ മടിച്ചു കിതച്ചു വിറച്ചോരെന്‍
മാഷിക്കൂട്ടു തൂവിയാ തൂലികതുമ്പിലായ്‌

പിടഞ്ഞുമരിച്ചു ഞാന്‍ പറയാതെ പോയൊരെന്‍
സ്വപ്‌നങ്ങള്‍ ചാലിച്ച പ്രണയ ലേഖനങ്ങള്‍

ആകാശം കണ്ടു മരിച്ച മയില്പീലിതുണ്ടിനോപ്പം
ചിതലരിച്ച  ഓര്‍മ്മകള്‍ മാത്രമാണിന്നെനിക്ക്‌  കൂട്ടായി

Monday, 11 May 2015

മിഴിയും മഴയും പെയ്തൊഴിഞ്ഞപ്പോള്‍ 
ഒലിച്ചുപോയെന്‍റെ  ഹൃദയവര്‍ണ്ണങ്ങളും  
കാത്തിരുന്ന വസന്തം  ഒരുപിടി  ഓര്‍മപ്പൂക്കള്‍ 
വാരി വിതറി  കാറ്റിനൊപ്പം  മാഞ്ഞു പോയി
കരുതിവച്ചതെല്ലാം ഒരിറ്റു ചോര വാര്‍ക്കാതെ 
  വഴിതെറ്റി വന്ന ശിശിരം  കൊഴിച്ചു കളഞ്ഞു 
ഇനി  വേനല്‍ച്ചൂടില്‍  വെന്ത്  ഉരുകണം എനിക്ക്
ഇനിയൊരു മഴകാലം ഇല്ല ,,,,,

Friday, 1 May 2015

ജീര്‍ണ്ണിച്ച തടിച്ചുവരുകളും
തകര്‍ന്നു വീഴാന്‍ കൊതിച്ച മേല്‍ക്കൂരയും ,,
പൊട്ടിപ്പൊളിഞ്ഞ മണ്‍ തറയും 
ജാലകങ്ങളും എനിക്കേറെ പ്രിയമുള്ളതായിരുന്നു ,,,,,,
നിഴല്‍ വീണ ഇടനാഴികളില്‍ എന്നെ സ്വയം തളച്ചു ഞാന്‍ ഇരുളിനെ പ്രണയിച്ചു
 .....സൂര്യ രശ്മികള്‍ എന്നില്‍ പതിക്കാതെ ഞാന്‍ ഒളിച്ചു ,,,,,,,,,,,,,
വെളിച്ചമെനിക്ക് ഭയമായിരുന്നില്ല ,,,ഒഴിഞ്ഞു മാറിയതാണ് ഞാന്‍ ,,,,,
പകല്‍ മുഴുവന്‍ എന്നോടൊത്തു ചിരിച്ചു ഒടുവില്‍ 
എന്നെ ഇരുളിലാക്കി നീ പോകുമ്പോള്‍ ഉള്ള നൊമ്പരം പലകുറി അറിഞ്ഞതാണ് ഞാന്‍ ,,,,ഇനിയും ആവില്ല എന്ന് ഉറപ്പിച്ചതാണ് ,,,,
എന്നിട്ടും അറിയാതെ 
വട്ടം കൂടി ആ നൊമ്പരമിന്നു അറിഞ്ഞു

കിനാവ്

ഈ കടല്‍മാറിലായങ്ങു  ദൂരെ  ദൂരെയായ്
ഒരു തീരം  തെളിയുന്നു മുന്നില്‍

നിന്‍ നേര്‍ത്ത  ഒരു ചിരി  മതി  ,,
അവിടേക്ക്  വെളിച്ചം വീശാന്‍

നിന്‍റെ ഒരു ചെറു വാക്ക് മതി ,,
 ഈ കൊടും കാറ്റിനെ വഴി  മാറ്റി വിടാന്‍

നിന്‍റെ  ഒരു  സ്പര്‍ശം മതി ,,,,,
ആര്‍ത്തിരമ്പും ഈ അലകളുറങ്ങാന്‍

 ഇനിയും  നിനക്കാകുമോ
എന്‍  പ്രണയതിന്‍ നേര്‍ക്ക്‌   മിഴി പൂട്ടാന്‍

വരൂ ,,മാരിവില്ലൊരു  തോണിയായ്‌ മാറ്റി -
യിരു സ്വപ്നങ്ങളത്തില്‍  പാമരം ബന്ധിക്കാം

തുഴയാം നമുക്കാ ചെറു തീരം തേടി
അവിടൊരു കൊണിലായ്‌ ഒലിവുമര-
ചില്ലയില്‍ ചെറു കൂടൊന്നു കൂട്ടാം
നിന്‍ കുറുകല്‍ നെഞ്ചോടു  ശ്രുതിയാക്കി
ഒരു നൂറു ജന്മങ്ങള്‍ പങ്കിട്ടെടുക്കാം ,,,,
ഒടുവിലൊരു നാളിനി ഒരേ ചിതയ്ക്കായി
ഈരുയിര്‍ നല്‍കി  വിട പറഞ്ഞകലാം

പിരിയുകയായ് നാം

നിന്‍  മിഴി നെയ്ത വിഷാദം
ചൊടിയിലെ പാതി മാഞ്ഞ ചിരി
ഇടറിത്തുടങ്ങിയ  പാദങ്ങള്‍
താളം തോറ്റ  ചുടു നിശ്വാസം
വിറയാര്‍ന്ന വിരല്‍തുമ്പുകള്‍
കണ്ണീരിന്‍ ചുവയില്‍ ചതഞ്ഞു
മുറിഞ്ഞുതൊണ്ടയില്‍  മരിച്ച  വാക്കുകള്‍

നീ പറയാതെ  അറിഞ്ഞു ഞാനന്ന്
,,,,,,,പിരിയുകയാണ്  നാം  ,,,,
പ്രണയം  ബലിയാക്കി

എന്‍റെ പന്ത്രണ്ടു കാമുകിമാര്‍

ചിങ്ങത്തില്‍ ചിറകാട്ടും ചിത്തിര തുമ്പിയായ്

കന്നിയില്‍ കന്മദ പ്പൂ പൂക്കും പാടത്ത്
കൊയ്ത്തുപാട്ടും പാടി ചെറുമിയായ് കൂടി നീ

തുലാമേഘങ്ങള്‍ പെയ്തു കുളിര്‍ന്നപ്പോള്‍
മാറിന്നിളം പുതപ്പാലെന്നെ താരാട്ടി

വൃശ്ചിക പുലരികള്‍ സാന്ദ്ര മന്ത്രങ്ങളാല്‍
ഈണം പകര്‍ന്നെന്‍റെ വ്രത ശുദ്ധി കാത്തു നീ


ധനുമാസ മഞ്ഞിലായ് ഉടല്‍ പിണഞ്ഞോന്നായി
തണുവിനെ തോല്‍പ്പിച്ച് ചുടു നിശ്വാസങ്ങളാല്‍


മകര സന്ധ്യക്കിന്നു ആരതിയായിരം മിഴി -
മണ്‍ചെരാതില്‍ നറുദീപം കൊളുത്തി നീ


കുംഭ രാശിയില്‍ കതിരോന്‍ കളം മാറ്റി
കനവുകള്‍ കുടയാക്കി കരുതലായ്‌ കാത്തു നീ


മീനവെയിലിലെന്‍ പൊള്ളും വിയര്‍പ്പിനെ
കരമലര്‍ തളിരിനാല്‍ നറുകണമാക്കി നീ


മേടം മിഴിത്തുമ്പില്‍ ജാലം വിരിച്ചപ്പോള്‍ 

കണിയായ് വിരിഞ്ഞു നീ പ്രണയ വസന്തമായ്‌

ഇടവപ്പാതിയിലെന്‍ പാതിയായ് പുണര്‍ന്നാ

കരുതലില്‍ കുടയിലെന്‍ ഉടലിനെ മൂടി നീ

മിഥുന നിലാവിലായ് ചന്ദ്രബിംബം നോക്കി
കളിയായ്‌ ചിണുങ്ങിയെന്‍ കവിള്‍ത്തടം നുള്ളി നീ


കര്‍ക്കിടകം പെയ്തു പഞ്ഞം പറഞ്ഞിട്ടും
അന്നം പകര്‍ന്നു നീ ഔഷധ ക്കഞ്ഞിയാല്‍


സങ്കല്പ്പമാണെന്‍റെ കൊല്ലവര്‍ഷ ക്കിളി ,,,,
ശിഥിലമാം വ്യാമോഹ മധുര സ്വപ്‌നങ്ങള്‍

കരുണം

നഷ്ടങ്ങലാണെന്‍റെ നേട്ടങ്ങളത്രയും
ദുഖങ്ങളാനെന്റെ സംബാദ്യമത്രയും

ആശ്വാസവചനങ്ങള്‍ വര്‍ഷമായ് പെയ്യുന്നു
ഒഴുകിപ്പരക്കുന്നു കരുണയിന്നെന്‍ നേര്‍ക്ക്‌

മറക്കില്ലൊരിക്കലും നിന്നോര്‍മകള്‍ എന്ന് 
പിരിയുന്ന നേരത്ത് മിഴികളാല്‍ ചൊല്ലിയെന്‍
പ്രണയിനിയെന്നോട് കരുണ കാണിച്ചു


കാണാക്കയങ്ങളില്‍ നീന്തിതുടിക്കവേ
കാലുകള്‍ തളരാതെ ബോധത്തെ ബന്ധിച്ചു
ലഹരിയെനോടിന്നു കരുണകാണിച്ചു


മരണത്തിലെക്കെന്‍റെ പോക്കെന്നറിഞ്ഞുവോ
വാഹനം സ്തബ്ധമായ് കരുണ കാണിച്ചു


ചോരക്കളതിലായ് വഴിയില്‍ പിടക്കുമ്പോള്‍
പേരറിയാ മാലഖ കരുണ കാണിച്ചു


ഒരിറ്റു ശ്വാസമെന്‍ ചങ്കിലായ് ഇറ്റിച്ചു
ഭിഷഗ്വരന്മാര്‍ കരുണ കാണിച്ചു


ഇമകള്‍ ചലിക്കാതെ കാവലിരുന്നേന്‍
പെറ്റമ്മയെ ന്നോട് കരുണ കാണിച്ചു


വേദന കനലായി നെഞ്ചിലെരിച്ചെന്‍
അച്ചനെന്നോടിന്നു കരുണ കാണിച്ചു


മൌനമായ് നിന്നൊരെന്‍ കൂടപ്പിറപ്പിന്‍റെ
വിങ്ങലെന്നോടിന്നു കരുണ കാണിച്ചു


തോളില്‍ കരം ചേര്‍ത്തു പിച്ച നടത്തിയെന്‍
സൌഹൃദങ്ങള്‍ വീണ്ടും കരുണ കാണിച്ചു


അര്‍ഹനല്ലിനിയുമീ ദാനമേല്‍ക്കുവാന്‍
ശാന്തനായ് ജീവനം തുടരട്ടെ ഞാനിനി ,,,,
മാപ്പ് ,,എല്ലാത്തിനും

ഒടുക്കം

ഈ പുഴതന്‍ തീരത്താണിനിയെന്റെ ദേശാടനം
കടം കൊണ്ടതത്രയും വ്യര്‍ഥമായെപ്പൊഴോ

ചിറകറ്റു വീണോരെന്‍ സ്വാര്‍ത്ഥ മോഹങ്ങള്‍
വന്നു പതിച്ചിന്നു നിന്‍ മടിത്തട്ടിലായ്

മാടിവിളിക്കുന്നു വിധിയാം പടുമരം 
തെളിയുന്നു ദ്രംഷ്ടകള്‍ ശിഖരങ്ങളല്ലവ


ഇന്നെന്‍ ചിതയ്ക്കായി ദാനമായ്‌ തീര്‍ന്നുവോ
അണയാം കിതപ്പാറ്റി ഞാനാ ചിതയിലായി

എരിക്കുനിന്‍ ചതിയുമാ കനലിലെന്നോടൊപ്പം

വിധുരയാം രാക്കിളിക്കൊരു നുള്ള് സാന്ത്വനം
കനിയുവാനാകട്ടെ പിടയുന്ന നേരവും

ഏകനാണ് ഞാന്‍

ഈ കരകാണാക്കടലില്‍ ഞാന്‍ തനിച്ചാണ് ....
.ഇനി തുഴയാനെനിക്ക് കരുത്തില്ല ,,,,,,
എന്‍റെ പാമരം കീറിയിരിക്കുന്നു ,,,.
തിരകള്‍ക്കു ശക്തി കൂടിയിരിക്കുന്നു ,,,,
കാറ്റിനു രൗദ്ര ഭാവം വന്നിരിക്കുന്നു .....
.ഈ കടലിരമ്പം എന്നെ ഭയപ്പെടുത്തുന്നു ,,,
ദിക്കറിയാതെ ഉഴലുകയാണ് ഞാന്‍ ...
അറിയാം ,
,ഇനിയൊരു മടക്കമുണ്ടാവില്ല ,,
ഒരു ചിപ്പിയായി ഈ ആഴങ്ങളില്‍ ഒളിക്കട്ടെ ഞാന്‍ ,,,,,,,,,,

കാത്തിരിക്കാം നിനക്കായ്

നീയാണെന്‍റെ സ്വപ്നം 
ഋതുഭേദങ്ങള്‍ക്ക് നല്കുവാനാകുമോ 
നീ തന്ന നിമിഷത്തിലൊരു നുള്ള് പോലും ]
ഇനിയും നിനക്കായി കാക്കുന്നു ഞാനാ 
പ്രണയം തളിര്‍പ്പിച്ച പൂങ്കാവനം 
ഒരു മാത്ര നീ നിന്‍റെ പാദങ്ങള്‍ കൊണ്ടെന്‍
നിറുകയില്‍ ചുംബിച്ചു മാപ്പെനിക്കേകൂ
തുടിക്കുന്ന ജീവനില്‍ പിടയ്ക്കുന്ന പ്രാണനില്‍
ഇന്നെന്‍റെ ഈണങ്ങള്‍ നിന്‍ നേര്‍ക്ക്‌ നീളും
വഴിമാറിയൊഴുകുന്ന പുഴയിന്നു ഞാനെന്നു
ആദ്യം പറഞ്ഞത് നീ തന്നെയല്ലേ
ഒഴുകിത്തളര്‍ന്നു ഞാന്‍ വന്നു ലയിച്ചത്‌
നിന്‍ മിഴിക്കുള്ളിലെ കടലൊന്നിലല്ലേ
എന്തിനു ബന്ധിച്ചു പീലികള്‍ കൊണ്ടെന്‍
ഹൃദയത്തെ നീനിന്‍ കണ്ണുകള്‍ക്കുള്ളില്‍
നീ തന്ന നൊമ്പരം ലാളിച്ചു ലാളിച്ചു
മൊട്ടിട്ടു പോയതാണിന്നെന്‍റെ സ്വപ്നം
നീയെന്‍റെ സ്വപ്‌നങ്ങള്‍ തിരികെ തരില്ലേ
കാത്തിരിക്കാം ഞാന പൂ മലര്‍തോപ്പില്‍

Thursday, 30 April 2015

പരിഭവിച്ചു പോയ മഴമേഘം ഇന്നിതാ തിരികെ വന്നു ,
,,പ്രഭ ചൊരിഞ്ഞ സൂര്യനെ നിഴലിലാക്കിയോ അവള്‍ ? ,,,
ആ ആ മിഴി നിറഞ്ഞോ പുണരുന്നു നീയ് മഴയായി എന്നെ ?
നീ തളിര്‍പ്പിച്ച മുന്തിരിവള്ളികള്‍ എന്നോട് ചോദിച്ചു ,,,
എന്തേ നീയോളിക്കുന്നു?????? 
പ്രണയമോ ?
 മോഹമോ?
 ആരാധനയോ? 
അതോ ആരുമറിയാതെ നിനക്ക് കാട്ടിത്തന്ന ചുവപ്പിനോടുള്ള ഭ്രാന്തോ?????
 അറിയില്ലാ ,, 

മനസിന്റെ മരണം

എന്‍റെ കിനാപ്പാടങ്ങള്‍ കൊയ്തു പോയി
ഇനി അവശേഷിക്കുന്നത് ഒരു പിടി നഷ്ടങ്ങള്‍ മാത്രമാണ് 
,,നിന്‍റെ ഉഗ്ര ശാപത്തില്‍ കരിഞ്ഞു പോയ ഒരു നൂറു മോഹങ്ങള്‍ ,
,,ഇനി വിതയ്ക്കനായി ഒരു തരിമ്പു പോലും ബാക്കിയില്ല ,,
,ഇനി ഒരിക്കലും ആ മേഘങ്ങള്‍ എന്നെ നോക്കി ചിരിക്കില്ല ,,
,ഇനി ഒരിക്കലും ആ കാറ്റെന്നെ തഴുകില്ല ,,
ഇനി ഒരിക്കലും ആ കണ്ണില്‍ എനിക്കെന്നെ കാണാനാകില്ല ,,
,അതെ ,,,ഇത് അന്ത്യമാണ് ,,
ഒരു മഴക്കാലം കൊതിച്ചിട്ട് ,
ഒരു വസന്തം കാത്തിരുന്നിട്ടു ,
,ഒന്നും നേടാനാവാത്ത മനസിന്റെ മരണം

നീ എന്‍റെ സ്വപ്നം

നീയാണെന്‍റെ സ്വപ്നം 
ഋതുഭേദങ്ങള്‍ക്ക് നല്കുവാനാകുമോ 
നീ തന്ന നിമിഷത്തിലൊരു നുള്ള് പോലും ]
ഇനിയും നിനക്കായി കാക്കുന്നു ഞാനാ 
പ്രണയം തളിര്‍പ്പിച്ച പൂങ്കാവനം 
ഒരു മാത്ര നീ നിന്‍റെ പാദങ്ങള്‍ കൊണ്ടെന്‍
നിറുകയില്‍ ചുംബിച്ചു മാപ്പെനിക്കേകൂ
തുടിക്കുന്ന ജീവനില്‍ പിടയ്ക്കുന്ന പ്രാണനില്‍
ഇന്നെന്‍റെ ഈണങ്ങള്‍ നിന്‍ നേര്‍ക്ക്‌ നീളും
വഴിമാറിയൊഴുകുന്ന പുഴയിന്നു ഞാനെന്നു
ആദ്യം പറഞ്ഞത് നീ തന്നെയല്ലേ
ഒഴുകിത്തളര്‍ന്നു ഞാന്‍ വന്നു ലയിച്ചത്‌
നിന്‍ മിഴിക്കുള്ളിലെ കടലൊന്നിലല്ലേ
എന്തിനു ബന്ധിച്ചു പീലികള്‍ കൊണ്ടെന്‍
ഹൃദയത്തെ നീനിന്‍ കണ്ണുകള്‍ക്കുള്ളില്‍
നീ തന്ന നൊമ്പരം ലാളിച്ചു ലാളിച്ചു
മൊട്ടിട്ടു പോയതാണിന്നെന്‍റെ സ്വപ്നം
നീയെന്‍റെ സ്വപ്‌നങ്ങള്‍ തിരികെ തരില്ലേ
കാത്തിരിക്കാം ഞാന പൂ മലര്‍തോപ്പില്‍

നിനാക്കായി മാത്രം

എന്നോ വരച്ചിട്ട സങ്കല്പ ചിത്രങ്ങള്‍ 
വര്‍ണ്ണങ്ങളില്ലാതെ ഇന്നും നെഞ്ചില്‍ മായതെ ഉണ്ട് ,
, മൗനം വെടിഞ്ഞെന്നെ മാറോടു ചേര്‍ക്കു ,
,, ചുംബനം കൊണ്ടതില്‍ വര്‍ണങ്ങള്‍ നല്‍കൂ ,,,,ഒരുമിച്ചോരെ തീരങ്ങള്‍ തേടി നമുക്കൊഴുകാം ,
 നുരകളാല്‍ നിനക്ക് നൂപുരം തീര്‍ത്തിടാം
 അലകളാല്‍ നിനക്ക് അരഞ്ഞാണം കെട്ടിടാം ,
വിധിയാം ശിലകളെ പ്രണയത്തിന്‍ തിരകളാല്‍
 തട്ടിത്തകര്‍ത്തിനി ഒരുമിച്ചലിഞ്ഞിടാം ,
,ഒരു മഞ്ഞുകാലത്തില്‍ ദുഃഖങ്ങള്‍ കനലാക്കി 
ഒരേ പുതപ്പിനുള്ളില്‍ കൊക്കുരുമ്മാം ,
,ഒരു നൂറു ജന്മങ്ങള്‍ ഇനിയും പിറക്കാം 
നീയെന്‍ ഇണയായി പിറക്കുമെങ്കില്‍
ക്ഷേത്രത്തിനകത്ത് കൈ
നീട്ടിയാൽ
ദക്ഷിണ . . .
ക്ഷേത്രത്തിന് പുറത്തു കൈ
നീട്ടിയാൽ
ഭിക്ഷാടനം

മഴ ,,,എന്‍ പ്രിയ

ഈ മഴ പെയ്യുന്നതെനിക്ക് വേണ്ടിയാണ് 
മനതാരിലൊരു കോണില്‍ മായാതൊളിപ്പിച്ച 
മൂകരാഗങ്ങള്‍ക്ക് ശ്രുതി ചേര്‍ക്കുമീ മഴ 
മരുവായ് മറഞ്ഞുപോയെന്നു ഞാനോര്‍ത്തോരെന്‍ 
പ്രണയ രാഗങ്ങള്‍ക്ക് താളമാണീ മഴ 
പറയാതെ പോയൊരെന്‍ ഹൃദയ കാവ്യങ്ങള്‍ക്ക്
വാനം കനിഞ്ഞോരു തൂലികയീ മഴ
കരളില്‍ കനം കൊണ്ട കാര്‍നിറമത്രയും
സ്ഫടിക സ്ദൃശമായ് മാറ്റിയിന്നീ മഴ
കരിനീലരൂപികള്‍ക്കറിയില്ല പോലും
ഈ മഴമുത്തിന്റെ പരമമാം സത്യം
ദൂരത്തിരുന്നവള്‍ തേങ്ങുന്നതാണെന്‍റെ
നൊമ്പരം താങ്ങാന്‍ കഴിവില്ലവള്‍ക്ക്
അറിയാതെ നീറുന്നു ഇന്നെന്‍റെ നെഞ്ചം
ഈ മഴക്കുറവിടം ഓര്‍ക്കുന്ന നേരം
എന്‍ രൗദ്രഭാവത്തില്‍ ബലിയായ് പിടഞ്ഞതു
നീ കൂട്ടി വച്ചൊരാ മോഹങ്ങളല്ലേ